നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരട്ടക്കുട്ടികളായ കറ്റ്‌ലിന്റെയും കെന്റലിന്റെയും വീഡിയോകളും വിശേഷങ്ങളുമെല്ലാം ആരാധകർക്കായി പങ്കിടാറുണ്ട്. മക്കളെ വച്ച് ഒരു സിനിമ ചെയ്യുന്നതിന്റെ ഒരുക്കത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാന്ദ്ര ഇപ്പോള്‍.
ഉമ്മുക്കുല്‍സു, ഉമ്മിണിത്തങ്ക എന്നു വിളിക്കുന്ന ഇവര്‍ അഭിനയിച്ച ഫ്‌ളൈയിംഗ് സോ ഹൈ എന്ന ആല്‍ബം അടുത്തിടെ ഹിറ്റ് ആയിരുന്നു. ആര്യന്‍ ജനാര്‍ദ്ദനന്‍ എന്നയാള്‍ വിളിച്ച് മക്കളുടെ വീഡിയോ കൊളാഷ് ചെയ്‌തോട്ടെ എന്നായിരുന്നു ചോദിച്ചത്. നാല് ദിവസം കൊണ്ടാണ് ആല്‍ബം ചിത്രീകരിച്ചത്.
മക്കളെ സംബന്ധിച്ച് ക്യാമറ കൗതുകമായിരുന്നു. ഇപ്പോള്‍ അവര്‍ ക്യാമറ കണ്ട് ശീലിച്ചു. അതുകൊണ്ട് തന്നെ അവരെ വച്ച് ഒരു സിനിമ ചെയ്യുന്നതില്‍ ആത്മവിസ്വാസമുണ്ട്. നല്ല ഒരു വിഷയത്തിനായി കാത്തിരിയ്ക്കുകയാണ്. സ്വാധീനം ചെലുത്തുന്ന എന്തെങ്കിലും വന്നാല്‍ ചെയ്യും എന്നാണ് സാന്ദ്ര രു അഭിമുഖത്തില്‍ പറയുന്നത്.
ഇതുവരെ മക്കളെ സ്‌കൂളില്‍ വിട്ടിട്ടില്ല. വായിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. പക്ഷെ അവര്‍ക്ക് അനുഗ്രഹീതമായ ഒരു ബാല്യമുണ്ട് എന്ന് തോന്നുന്നു. ദിവസത്തില്‍ ഏറ്റവും കുറഞ്ഞത് 20 മിനിട്ട് മാത്രമേ അവര്‍ ഫോണ്‍ ഉപയോഗിക്കാറുള്ളൂ. ബാക്കി സമയം മുഴുവന്‍ കളിയും ചിരിയുമായി ആസ്വദിക്കുകയാണെന്നും സാന്ദ്ര പറയുന്നു.