വാതില്‍ തുറന്ന് എന്നെ കണ്ടതും അവര്‍ ചോദിച്ചു, ‘ആഹ ഇവിടെയാണല്ലേ താമസമെന്ന്..നല്ല ആത്മവിശ്വാസത്തോടെ ആ സ്ത്രീ അകത്തേക്ക് കയറി; ഒടുവിൽ

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം പങ്കുവെച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. യാതൊരു പരിചയവും ഇല്ലാത്ത സ്ത്രീ അന്ന് വീട്ടിലേക്ക് ഇടിച്ചു കയറിയപ്പോള്‍ പകച്ചു പോയെന്നും ഭാര്യ കരീന കപൂര്‍ ഖാന്റെ ചോദ്യം കേട്ടപ്പോഴാണ് പരിസര ബോധം തിരിച്ചു വന്നത് എന്നും നടന്‍. വിശദീകരിച്ചു.

ഞങ്ങള്‍ താമസിച്ച പഴയ ഫ്ളാറ്റില്‍ വച്ചായിരുന്നു സംഭവം, സെയ്ഫ് അലി ഖാന്‍ വിശദീകരിച്ചു തുടങ്ങി. ഡോര്‍ ബെല്‍ അടിയ്ക്കുന്ന ഒച്ച കേട്ടപ്പോഴാണ് വാതില്‍ തുറന്നത്. ചെന്നു നോക്കിയപ്പോള്‍ ഒരു സ്ത്രീ. മാന്യമായ വസ്ത്രധാരണവും ലുക്കും എല്ലാം. ഒരു കുഴപ്പവും ഒറ്റ നോട്ടത്തില്‍ അവര്‍ക്കില്ല. വാതില്‍ തുറന്ന് എന്നെ കണ്ടതും അവര്‍ ചോദിച്ചു, ‘ആഹ ഇവിടെയാണല്ലേ താമസം’ എന്ന്. ഞാന്‍ പകച്ചു നില്‍ക്കുകയായിരുന്നു.

യാതൊരു മടിയും കൂടാതെ, നല്ല ആത്മവിശ്വാസത്തോടെ ആ സ്ത്രീ അകത്തേക്ക് കയറി. ചുറ്റും നോക്കി. വലിയ അധികാര ഭാവത്തില്‍ എല്ലായിടത്തും നടന്ന്, ചുറ്റി നോക്കുന്നു. ഞാനും ഭാര്യ കരീന കപൂര്‍ ഖാനും നിന്ന നില്‍പ്പാണ്. ഒടുവില്‍ കരീന എന്നെ തട്ടിയിട്ട് ചോദിച്ചു, ‘നിങ്ങള്‍ എന്താ ഒന്നും മിണ്ടാതെ നില്‍ക്കുന്നത്.. ഒന്നും ചോദിക്കുന്നില്ലേ’ എന്ന്. അപ്പോഴാണ് എനിക്ക് പരിസര ബോധം ഉണ്ടായത്.

തുടര്‍ന്ന്ആ സ്ത്രീയോട് എന്താണെന്നും ഏതാണെന്നും ഒക്കെ ചോദിച്ചു നോക്കി. പ്രതികരണം ഇല്ല. ഇറങ്ങി പോകാന്‍ പറഞ്ഞപ്പോള്‍ ചുറ്റും ഒന്നു കൂടെ നോക്കി ആ അപരിചിതയായ സ്ത്രീ ഇറങ്ങി പോകുകയും ചെയ്തു.

Noora T Noora T :