മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ആലീസ്. സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. സ്ത്രീപദം എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്‍റെ വിശേഷങ്ങളെല്ലാം നിരന്തരം ആരധകരുമായി പങ്കുവയ്ക്കാറുണ്ട് ആലീസ്.
ഇപ്പോഴിതാ വിശേഷങ്ങളുമായി എത്തുകയാണ് ആലീസ്. വിവഹിതയാകാനുള്ള ഒരുക്കത്തിലാണ് ആലീസ്. തന്‍റെ വിവാഹ വിശേഷം അടുത്തിടെയാണ് താരം ആരാധകരോടായി പങ്കുവച്ചത്. പത്തനംതിട്ടക്കാരനായ സജിൻ സജി സാമുവലാണ് തന്‍റെ പ്രതിശ്രുത വരനെന്നും താരം പരിചയപ്പെടുത്തിയിരുന്നു.
എന്നാൽ പുതിയൊരു വിശേഷമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. വിവാഹ ശേഷം ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിക്കുന്ന വീടിന്‍റെ ഗൃഹപ്രവേശ ചിത്രങ്ങളാണ് ആലീസ് പങ്കുവച്ചിരിക്കുന്നത്. സജിൻ നിർമിച്ച വീടിന്‍റെ പേര് ബെത്ലഹേം എന്നാണെന്നും ആലീസ് പരിചയപ്പെടുത്തുന്നു. നിർമാണ ഘട്ടത്തിൽ ഓരോ സമയവും തന്‍റെ അഭിപ്രായം സജിൻ ചോദിച്ചിരുന്നതായും ആലീസ് പങ്കുവച്ച ദീർഘമായ കുറിപ്പിൽ പറയുന്നു.
കുറിപ്പിങ്ങനെ…
ബെത്‍ലഹേം… ഗൃഹപ്രവേശ ചടങ്ങ്.. ഇവിടെ തുടങ്ങുകയാണ് ഞങ്ങളുടെ പുതിയ ജീവിതം. കഴിഞ്ഞ വർഷം ഈ സമയത്താണ് നമ്മൾ ഈ വലിയ തുടക്കത്തെ കുറിച്ച് സംസാരിച്ചത്. ഞാൻ അവിടെയില്ലായിരുന്നെങ്കിലും ഓരോ ഘട്ടത്തിലും എന്‍റെ അഭിപ്രായം പരിഗണിക്കാൻ തയ്യാറായി. ഇത്രയും ചെറിയ പ്രായത്തിൽ ഇത് നേടാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ഇച്ചായാ…