ശ്രീകുമാറിന്റെ ചക്കപ്പഴത്തിൽ നിന്നുള്ള പിൻമാറ്റം.. കാരണം തേടി ആരാധകർ! ശ്രുതി രജനികാന്തിന്റെ വാക്കുകൾ വൈറൽ

ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനെ അവതരിപ്പിച്ചത് എസ്പി ശ്രീകുമാറായിരുന്നു. കഴിഞ്ഞ ദിവസം പരമ്പരയിൽ നിന്നും പിന്മാറിയ വിവരം ശ്രീകുമാർ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു

ഇനി മുതല്‍ ചക്കപ്പഴത്തിലെ ഉത്തമനായി താന്‍ ഉണ്ടാകില്ലെന്നായിരുന്നു ശ്രീകുമാർ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തൊരു കുറിപ്പിലൂടെയാണ് താരം തന്റെ പിന്മാറ്റം അറിയിച്ചത്. എന്താണ് പിന്മാറ്റത്തിന്റെ കാരണം എന്ന് മാത്രം ശ്രീകുമാര്‍ പറഞ്ഞിട്ടില്ല. സീരിയലിൽ നിന്നുള്ള നടന്റെ പിൻമാറ്റം ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്

ശ്രീകുമാർ പോയതിന്റെ നിരാശയിലാണ് ആരാധകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചക്കപ്പഴം താരം ശ്രുതി രജനികാന്തിന്റെ വാക്കുകളാണ്. ശ്രീകുമാറുമായുള്ള ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഓൺ സ്ക്രീൻ സഹോദരനെ കുറിച്ച് നടി മനസ് തുറക്കുന്നത്.

” ഇത് കണ്ടപ്പോൾ വല്ലാത്തൊരു വിഷമം. ഓഫ് സ്ക്രീനിൽ ആണെങ്കിൽ പോലും അദ്ദേഹം എന്നെ സ്വന്തം സഹോദരിയെ പോലെയാണ് കണ്ടിരുന്നത്. ഞാൻ നിങ്ങളെ മിസ് ചെയ്യാൻ പോകുന്നു എന്നായിരുന്നു ശ്രുതിയുടെ വാക്കുകൾ. താരത്തിന്‌റെ ഇൻസ്റ്റഗ്രാം സ്റ്റോറി പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

നടന്റെ ഈ പിൻമാറ്റം പ്രേക്ഷകരിൽ ഏറെ നിരാശ സൃഷ്ടിച്ചിരിക്കുകയാണ്. കാരണം ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്. എന്തുകൊണ്ട് പിന്മാറി എന്നത് ഒറ്റവാക്കിൽ എഴുതാൻ സാധിക്കില്ലെന്നും ലൈവിൽ വന്ന് കാര്യം അറിയിക്കാമെന്നും നടൻ പറയുന്നുണ്ട്. കമന്റ്സിൽ എന്തുകൊണ്ട് മാറിമായവും, ഉപ്പും മുളകും, ചക്കപ്പഴവും ഉപേക്ഷിക്കേണ്ടി വന്നു എന്ന് ചോദിച്ചവർക്കുള്ള മറുപടിയും ലൈവിൽ പറയാമെന്നും ശ്രീകുമാർ മറ്റൊരു പോസ്റ്റിൽ പറഞ്ഞിരുന്നു. ശ്രീകുമാർ സീരിയലിൽ നിന്ന് മാറാനുള്ള യഥാർത്ഥ കാരണം അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ

Noora T Noora T :