ലാലേട്ടന്റെ വീട്ടിൽ അതിഥികളായി എത്തി എം.ജി ശ്രീകുമാറും ഭാര്യ ലേഖയും; ചിത്രം വൈറൽ

മലയാള സിനിമയുടെ സൂപ്പർ ഹിറ്റ് ഗായകനാണ് എം ജി ശ്രീകുമാർ. ഒരു പിടി നല്ല ഗാനങ്ങൾ കൊണ്ട് ആസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച താരം. പ്രശസ്‌ത സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ മോഹൻലാലിൻറെ ചിത്രങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ഇപ്പോൾ അദ്ദേഹം റിയാലിറ്റി ഷോകളിൽ വിധികർത്താവായും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ മുഖമാണ്.

അതുപോലെ മോഹൻലാലിന്റെ ദുബായിയിലെ വീട് ആരാധകർക്കെല്ലാം സുപരിചിതമാണ്. മോഹൻലാൽ ദുബായിയിൽ ഉള്ളപോൾ അവിടെ എത്തുന്ന താരങ്ങളെല്ലാം അദ്ദേഹത്തെ അവിടെ സന്ദർശിക്കുന്നത് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ, എം.ജി ശ്രീകുമാറും ഭാര്യയും അദ്ദേഹത്തിന്റെ വീട്ടിൽ അതിഥികളായി എത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. എംജി ശ്രീകുമാറും ഭാര്യ ലേഖയും മോഹൻലാലിനൊപ്പം വീടിനുള്ളിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഫാൻസ്‌ ഗ്രൂപ്പുകളിലൂടെ വൈറലാകുന്നത്.

സുചിത്രയെയും ചിത്രത്തിൽ കാണാം. പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം വാങ്ങുന്നതിനായാണ് എം.ജി ശ്രീകുമാറും ഭാര്യയും ദുബായിയിൽ എത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇരുവരും ദുബായ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെയാണ് മോഹൻലാലിനെയും വീട്ടിലെത്തി സന്ദർശിച്ചത്.

Noora T Noora T :