വാസു അണ്ണന്‍-മന്യ’ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയതോടെ രസകരമായ പോസ്റ്റുമായി നടി മന്യ. ഭര്‍ത്താവ് വികാസിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
”എന്റെ യഥാര്‍ത്ഥ ഭര്‍ത്താവ് വികാസ് ആണ്. വാസു അണ്ണനെ സൂക്ഷിക്കുക…ജോഡി വളരെയധികം ട്രെന്‍ഡിംഗ് ആവുന്നുണ്ട്” എന്ന ക്യാപ്ഷനാണ് ചിത്രത്തിന് മന്യ നല്‍കിയിരിക്കുന്നത്. കുഞ്ഞിക്കൂനന്‍ സിനിമയില്‍ എത്തിയ സായ് കുമാറിന്റെയും മന്യയുടെയും മീം വച്ച ട്രോളുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.ജോക്കര്‍, കുഞ്ഞിക്കൂനന്‍ എന്നീ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടിയാണ് മന്യ. ‘
വിവാഹ ത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്