തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി…. റിമി വീണ്ടും ഞെട്ടിച്ചു! കേൾക്കാൻ ആഗ്രഹിച്ചിരുന്ന പാട്ട്, ആരായാലും കേട്ടിരുന്നു പോകുമെന്ന് കമന്റുകൾ

ഗായികയായാണ് റിമി ടോമിയെ ആദ്യം മലയാളികൾ അറിയുന്നത്. എന്നാൽ ഇപ്പോൾ അവതാരകയും നടിയും ഇൻഫ്ളുവൻസറുമെല്ലാമാണ് താരം. താര ജാഡകൾ ഇല്ലാതെ ആരോടും പെട്ടെന്ന് സംസാരിക്കുന്ന പ്രകൃതമാണ് താരത്തിനുള്ളത്. നടിയുടെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയ എപ്പോഴും ഏറ്റെടുക്കാറുണ്ട്.

സോഷ്യൽമീഡിയയിൽ സജീവമായ താരം യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ ഇടയ്ക്കിടെ ഗാനങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പുതിയൊരു കവർ സോങ്ങുമായി എത്തിയിരിക്കുകയാണ് റിമി. സമൂഹം എന്ന സിനിമയിൽ കൈതപ്രം ദാമോദരൻ എഴുതി ജോൺസൺമാഷ് ഈണമിട്ട് കെ.ജെ യേശുദാസ് പാടിയ തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി എന്ന ഗാനത്തിന്‍റെ കവ‍‍ർ വേ‍ർഷനുമായാണ് റിമി എത്തിയിരിക്കുന്നത്. അറേഞ്ചിങ് ആൻഡ് പ്രോഗ്രാമിങ് നിഖിൽ ജിമ്മിയും മിക്സിങ് ആൻഡ് മാസ്റ്ററിങ് സായ് പ്രകാശും ക്യാമറ അമോഷ് പുതിയാട്ടിലും നി‍ർവ്വഹിച്ചിരിക്കുന്നു.

നിരവധി കമന്‍റുകളാണ് ഗാനത്തിന് വന്നുകൊണ്ടിരിക്കുന്നത്. മനസ്സിന് കുളിരേകുന്ന സ്വരം, പാട്ട് ഏതും ആയിക്കോട്ടെ പാടുന്നത് റിമി ആണെങ്കിൽ മറ്റൊന്നും പറയാനില്ല , കേൾക്കാൻ ആഗ്രഹിച്ചിരുന്ന പാട്ട്, ആരായാലും കേട്ടിരുന്നു പോകും തുടങ്ങി നിരവധി കമന്‍റുകളാണ് പാട്ടിന് താഴെ വന്നിട്ടുള്ളത്.

സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കിടുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്ന റിമി കഴിഞ്ഞ ദിവസം ഗുഡ് നൈറ്റ് നേർന്നുകൊണ്ട് ഷെയർ ചെയ്ത ഒരു ചിത്രം വൈറലായിമാറിയിരുന്നു. ആരോ എന്നോട് ചോദിച്ചു, എന്താണ് എന്റെ വീക്ക്നെസ്സ് എന്ന്. ഞാൻ പറഞ്ഞു ഞാൻ ഭയങ്കര സെൻസിറ്റീവ് ആണ് എന്ന്. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കുകയും അത് എന്നെ മുറിപ്പെടുത്തുകയും ചെയ്യുമെന്ന്. അവർ എന്നോട് വീണ്ടും ചോദിച്ചു എന്താണ് ബലം എന്ന്. ഞാൻ പറഞ്ഞു ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ബലം എന്ന്. ഇതേ വാക്കുകൾ അടങ്ങുന്ന ഒരു തോട്ടാണ് റിമി പങ്കിട്ടത്. റിമിയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്

Noora T Noora T :