ഞങ്ങളുടെ മകൻ പിറന്നു… അമ്മയും മകനും സുഖമായിരിക്കുന്നു; സന്തോഷം പങ്കുവെച്ച് യുവതാരം

യുവനടന്മാർക്കിടയിൽ​ ശ്രദ്ധേയനായ താരമാണ് സഞ്ജു ശിവറാം.സോഷ്യൽ മീഡിയയിൽ സജീവമായ താരം
ഇപ്പോഴിതാ, ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ്. ഭാര്യ അശ്വതി രണ്ടാമതൊരു കുഞ്ഞിനു കൂടി ജന്മം നൽകിയ സന്തോഷത്തിലാണ് നടൻ.

“ഇന്ന്, സൂര്യോദയത്തിനു മുൻപ്, ഞങ്ങളുടെ മകൻ പിറന്നു. അമ്മയും മകനും സുഖമായിരിക്കുന്നു. ബിഗ് ബി, അപ്പു സൂപ്പർ ഹാപ്പിയാണ്,” സഞ്ജു കുറിക്കുന്നു.

ഭാര്യ അത്ര പോരാ, 1983, ബിവെയർ ഓഫ് ഡോഗ്സ്, മൺസൂൺ മാംഗോസ്, ഹലോ നമസ്തേ, അച്ചായൻസ്, മാസ്റ്റർപീസ്, വില്ലൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ് സഞ്ജു.

Noora T Noora T :