ബീച്ചിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങളുമായി അമൽ പോൾ; ചിത്രം വൈറൽ

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്

ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും നിരവധി പ്രോജക്ടുകൾ അമല പോളിനുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പുതിയ ബീച്ച് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ബീച്ചിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് അമല പോൾ പങ്കുവച്ചിരിക്കുന്നത്. ഓരോ ചിത്രങ്ങൾക്കും മനോഹരമായ ക്യാപ്‌ഷനുകളും അമല നൽകിയിട്ടുണ്ട്.

അമലയുടെ പുതിയ ചിത്രങ്ങൾക്ക് താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അമല പോളിന്റെ സഹോദരന് നൽകിയ സർപ്രൈസ് ബാച്ചിലർ പാർട്ടിയിൽനിന്നുളള ചിത്രങ്ങളും വീഡിയോയും ശ്രദ്ധനേടിയിരുന്നു.

സംവിധായകൻ എ.എൽ.വിജയ്‌യുമായുളള അമല പോളിന്റെ വിവാഹവും വിവാഹ മോചനവും വാർത്തകളിൽ ഇടം നേടിയിരുന്നു. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും 2014ൽ ജൂൺ 12നാണ് വിവാഹം കഴിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോചിതരായി.

Noora T Noora T :