സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാര്‍. പൊതു സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാൻസ്ജെൻഡർ വ്യക്തിത്വമാണ് രഞ്ജു.
കഴിഞ്ഞ ദിവസമാണ് രഞ്ജു രഞ്ജിമാർ യാത്രാ മധ്യേ താൻ കണ്ടു മുട്ടിയ ഒരു പെൺകുട്ടിയെ കുറിച്ചും അവൾ രാത്രി വൈകിയും നഗരമധ്യത്തിൽ നിന്നുകൊണ്ട് ലോട്ടറി വിൽക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ചും പറഞ്ഞത്. അവളെ കണ്ടപ്പോൾ അതീവ സന്തുഷ്ടയായിരുന്നുവെന്നും അവൾ തന്നെ കണ്ടപ്പോൾ ഒന്ന് തൊട്ടോട്ടെ എന്ന് ചോദിച്ചിരുന്നുവെന്നും മറുപടിയായി നിനക്കൊരു ഉമ്മ തരട്ടെ എന്നായിരുന്നു താൻ ചോദിച്ചതെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞിരുന്നു.
ഒടുവിൽ അവളുടെ കൈയ്യിലിരുന്ന ലോട്ടറി എടുത്താണ് അവളെ സഹായിച്ചത്. ആലുവയിൽ രാത്രി വൈകിയും ലോട്ടറി വിൽക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ കണ്ണു നിറഞ്ഞുവെന്നും അവളുടെ അവസ്ഥ വല്ലാതെ തന്നെ വേട്ടയാടിയെന്നും രഞ്ജു കുറിച്ചിരുന്നു.
ഇപ്പോഴിതാ അന്നെടുത്ത ലോട്ടറികളെല്ലാം അടിച്ചുവെന്നും അത് ആ പെൺകുട്ടിക്ക് തന്നെ തിരികെ കൊടുക്കുകയാണെന്ന് രഞ്ജു അറിയിച്ചിരിക്കുകയാണ്
മൂന്ന് ടിക്കറ്റുകൾക്ക് 2000 രൂപ വീതം അടിച്ചുവെന്നും അത് വലിയ സംഖ്യയൊന്നുമല്ലെങ്കിലും അവളുടെ എന്തെങ്കിലും ആവശ്യങ്ങൾക്ക് ഉപകരിക്കുമല്ലോ എന്നും രഞ്ജു കുറിച്ചു. ഉടനെ തന്നെ ആ മോൾ വിൽക്കുന്ന ടിക്കറ്റിന് ഒന്നാം സമ്മാനം അടിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും കാരണം ആ കുട്ടി അത്രത്തോളം കഷ്ട്ടപ്പെടുന്നുണ്ടെന്നും രഞ്ജു കുറിച്ചു.
രഞ്ജു രഞ്ജിമാറിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്
‘കഴിഞ്ഞ ദിവസം ഈ കുട്ടിയിൽ നിന്നും എടുത്ത 3Tickets ന് 2000 RSവച്ച് അടിച്ചു, അത് ആ കുട്ടിക്ക് തന്നെ തിരികെ കൊടുത്തു, , വലിയ സംഖ്യ ഒന്നുമല്ല എങ്കിലും എന്തെങ്കിലും ആവശ്യങ്ങൾക്കുപകരിക്കുമല്ലൊ, ഉടനെ തന്നെ ആ മോള് വില്‌ക്കുന്ന Tick ന് ഒന്നാം സമ്മാനം അടിക്കാൻ പ്രാർത്ഥിക്കുന്നു,, കാരണം നീ അത്രത്തോളം കഷ്ട്ടപ്പെടുന്നുണ്ട്, ഇതൊക്കെ ഈശ്വരൻ കാണുന്നുണ്ട്, നിൻ്റെ കണ്ണുകളിലെ ആതിളക്കം നിൻ്റെ സ്വപ്‌നങ്ങളുടെ തിളക്കമാണ്, Love you,,’