ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി മിനിസ്ക്രീനിലേക്ക് എത്തുന്നത്. എന്നാലിപ്പോള്‍ സുബി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്. ഇന്നുവരെ പ്രത്യക്ഷപ്പെട്ട ഇല്ലാത്ത തരത്തില്‍ പുത്തന്‍ മേക്കോവറില്‍ ആണ് താരം എത്തിയിരിക്കുന്നത് .
സലിംകുമാര്‍ പറയുന്നതുപോലെ ഇതാണ് ശരിക്കും ഞാന്‍ മറ്റേത് ഞാന്‍ അല്ലടാ എന്നാണ് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത് .ചിത്രത്തിന് താഴെ പ്രിയ താരത്തിന് ഒരായിരം ജന്മദിനാശംസകളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്, ലുക്കില്‍ ഒക്കെ എന്താണ് ചേച്ചി കാര്യം ഞങ്ങള്‍ക്ക് നിങ്ങളെ ഇഷ്ടമാണ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ ചിത്രത്തിന് ആരാധകര്‍ നല്‍കുന്നത്.