എത്രവേഗമാണ് കുഞ്ഞാറ്റ വലിയ കുട്ടി ആയത്, സാരിയിൽ അതീവ സുന്ദരിയായി താരം… മീനാക്ഷിയ്ക്ക് പിന്നാലെ മറ്റൊരു താരപുത്രി കൂടി… ചിത്രം വൈറൽ

സോഷ്യൽ മീഡിയയിൽ നിറയെ താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങളാണ്. കോവിഡ് കാലമായതിനാൽ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ് എല്ലാവരുടെയും ആഘോഷങ്ങൾ. ഒരുപാട് നാളുകൾക്ക് ശേഷം എല്ലാവരും ഒത്തുചേർന്നുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്.

മനോജ് കെ ജയൻ – ഉർവ്വശി താര ദമ്പതികളുടെ മകൾ തേജാ ലക്ഷ്മിയെന്ന കുഞ്ഞാറ്റയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി വൈറൽ ആയി മാറുന്നത്. ഓണം ആഘോഷത്തിന്റെ ഭാഗമായി കുടുംബത്തിന്റെ ചിത്രം പങ്കുവച്ചപ്പോഴാണ് കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രം മനോജ് പുറത്തുവിട്ടത്. എത്രവേഗമാണ് കുഞ്ഞാറ്റ വലിയ കുട്ടി ആയതെന്നാണ് ചിത്രങ്ങൾ കണ്ട ആരാധകരുടെ ചോദ്യം. മനോജ് കെ ജയൻ പങ്കിട്ട ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ആശയും, മകനും ഉൾപ്പെടുന്നുണ്ട്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. എന്നാൽ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാമതും വിവാഹം കഴിച്ച് താരങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോൾ.

ആശ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും മനോജ് കെ ജയന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. കുടുംബജീവിതം എങ്ങനെയാവണമെന്നും, നമ്മള്‍ എങ്ങനെ ജീവിക്കണമെന്നും, ഒരു ഭാര്യ എങ്ങനെയാണെന്നുമൊക്കെ പഠിപ്പിച്ചത് ആശയാണ്. സ്‌നേഹം എന്താണെന്ന് അറിഞ്ഞത് ആശയുടെ വരവിന് ശേഷമാണ്.

ദാമ്പത്യത്തില്‍ ഒരാള്‍ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് കിട്ടുന്നുണ്ട്. ആശയുമായുള്ള കുടുംബജീവിതത്തില്‍ സംതൃപ്തനാണെന്നും മനോജ് കെ ജയന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കുഞ്ഞാറ്റ അഭിനയത്തിലേക്ക് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.

Noora T Noora T :