സിമ്പിള്‍ ലുക്കിൽ മമ്മൂട്ടി, സ്റ്റൈലിഷ് ലുക്കിലെത്തി മോഹൻലാൽ! ദുബായിയിൽ നിന്ന് പുത്തൻ ചിത്രങ്ങൾ… ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയും മോഹൻലാലിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ഇരുവരും ഒരുമിച്ച് ദുബായിയില്‍ നിന്നുള്ള ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ഇരുവും ദുബായിയിലേക്ക് കഴിഞ്ഞ ദിവസം പോയിരുന്നു. എന്തായാലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ.

ചിത്രത്തില്‍ സിമ്പിള്‍ ലുക്കിലെത്തിയ മമ്മൂട്ടിയെയാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ സ്റ്റൈലിഷായാണ് ചടങ്ങിലെത്തിയത്.

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

Noora T Noora T :