‘കൂട്ടുകാരനാ പേര് മമ്മൂട്ടി’; ജൂഡിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമാഷൂട്ടിങ് സെറ്റിലേക്ക് എത്തിയതിനു പിന്നാലെ പുറത്തു വന്ന ചിത്രങ്ങളാണിത്. മമ്മൂട്ടിയും നടി പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും മമ്മൂട്ടിയുടെ ഇന്നത്തെ ലുക്കുമാണ് സോഷ്യൽ മീഡിയ കീഴടക്കിയത്.

നിരവധിപേർ ചിത്രങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതിൽ സംവിധായകൻ ജൂഡ്ന്റെ പോസ്റ്റും ശ്രദ്ധനേടുകയാണ്. ‘കൂട്ടുകാരനാ പേര് മമ്മൂട്ടി’ എന്ന ക്യാപ്‌ഷനോട് കൂടിയാണ് ജൂഡ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മാസ്കും ധരിച്ചു കൂളിംഗ് ഗ്ലാസും വെച്ചു നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ. മമ്മൂട്ടിയുടെ ഇന്ന് വൈറലായ ചിത്രങ്ങളിൽ ഒന്നാണ് ജൂഡും പങ്കുവച്ചിരിക്കുന്നത്.

കൂടുതൽ മെലിഞ്ഞ് സുന്ദരനായ മമ്മൂട്ടിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ചിത്രങ്ങൾ ആരാധകരും സിനിമാ താരങ്ങളും ഒരുപോലെ ഏറ്റെടുത്തിട്ടുണ്ട്.

സെമി കാർഗോ – ഫോർമൽ ഫ്യൂഷൻ ലുക്കിലുള്ള പാൻ്റ്സും ഹാഫ് സ്ലീവ് ക്യുബൻ കോളർ ഷർട്ടും അണിഞ്ഞ ലുക്കിലുള്ള താരത്തിൻ്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ കോസ്റ്റ്യൂമിൽ ഒരു തീയേറ്ററിനുള്ളിലിരുന്ന് ഫോട്ടോഷൂട്ട് നടത്തുന്നതിൻ്റെ ചിത്രങ്ങളും ആരാധകർ പ്രചരിപ്പിക്കുന്നുണ്ട്

ഉണ്ടയുടെ കഥാകൃത്തായ ഹർഷാദ് ആണ് പുഴുവിന്റെ കഥയൊരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്ന് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.

മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ് ചിത്രത്തിന്റെ ക്യാമറമാൻ. മനു ജഗദ് ആണ് കലാസംവിധാനം.

Noora T Noora T :