പാറി നടന്ന് കുട്ടി തെന്നൽ! ഭാവങ്ങൾ അതുക്കും മേലെ! ആ ഡാൻസ് കവറിന് പിന്നിലെ അറിയാക്കഥ

വാതുക്കല് വെള്ളരിപ്രാവ്, വാക്ക് കൊണ്ട് മുട്ടണ കേട്ട്’ എന്ന ഗാനം വിസ്മരിക്കുവാനാകാത്ത ഹിറ്റുകൾ സമ്മാനിച്ച എം. ജയചന്ദ്രന്റെ മറ്റൊരു മനോഹര സൃഷ്‌ടി. ഇതിനോടകം തന്നെ ഈ ഗാനം ഒരു കോടിയിലേറെ ആസ്വാദക ഹൃദയങ്ങളെയാണ് കീഴടക്കിയത്. മലയാള സിനിമാ ലോകത്തെ ആദ്യത്തെ ഒടിടി റിലീസായ ‘സൂഫിയും സുജാതയും’ എന്ന സിനിമയിലെ ഈ മനോഹര ഗാനം ആലാപന മികവുകൊണ്ടും ദൃശ്യാവിഷ്ക്കാരം കൊണ്ടും വേറിട്ടുനിൽക്കുന്നു.

വാതിക്കല് വെള്ളരിപ്രാവ്…വാക്ക് കൊണ്ട് മുട്ടണ് കേട്ട്…തുള്ളിയാം ഉള്ളില് വന്ന് നീയാം കടല്…എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് ബി.കെ ഹരിനാരായണനും ഷാഫി കൊല്ലവും ചേര്‍ന്നാണ്. നിത്യ മാമ്മൻ, സിയ ഉൾ ഹഖ്, അര്‍ജുൻ കൃഷ്ണ എന്നിവർ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ നിരവധി കവര്‍ വേര്‍ഷനുകളാണ് ഇതിനകം സോഷ്യൽ മീഡിയയകളിൽ നിറഞ്ഞത്.

ഇപ്പോഴിതാ വാതിക്കല് വെള്ളരിപ്രാവിനെ തന്റെ ഭാവാഭിനയം കൊണ്ട് കീഴടക്കി ഒരു കുട്ടി തെന്നൽ പാറിനടക്കുകയാണ്. ടിക്‌ ടോക്‌ വീഡിയോകളിലൂടെ ശ്രദ്ധേയയായ കൊച്ചു മിടുക്കി തെന്നൽ അഭിലാഷ് ഈ ഗാനത്തിന്‍റെ ഡാൻസ് കവറുമായി എത്തിയിരിക്കുകയാണ്. പരമകാരുണ്യവാനായ അല്ലാഹുവിന്റെ ദാസനായ ഒരു സൂഫിയുടേയും അയാളെ പ്രേമിച്ച ഹിന്ദു പെണ്ണിന്‍റേയും ജീവിതകഥ പറയുന്ന ചിത്രമാണ് സൂഫിയും സുജാതയും. സിനിമയിൽ സുജാതയുടെ മനോഹരമായ നൃത്തചുവടുകളും ഭാവാഭിനയവും മിന്നിമറയുന്നുണ്ട്. ഈ ഗാനരംഗത്തിലെ നായികയുടെ എല്ലാ അതേ ഭാവരസങ്ങളും അതേപടി പകർത്തി കൊണ്ടാണ് കുട്ടി തെന്നലിന്‍റെ മിന്നും പ്രകടനം. ലജ്ജയും പുഞ്ചിരിയും ആകാംഷയും എല്ലാം ആ കുഞ്ഞു മുഖത്തു മാറി മാറി വിരിയുന്നുണ്ട്. അടുത്തിടെ ഫോറൻസിക് എന്ന സിനിമയിലും തെന്നൽ അഭിനയിച്ചിരുന്നു. അടുത്തതായി മഞ്ജു വാര്യര്‍ നായികയാകുന്ന ലളിതം സുന്ദരം എന്ന സിനിമയിലാണ് തെന്നൽ അഭിനയിച്ചിട്ടുള്ളത്

ഫോട്ടോഗ്രാഫറായ എ.കെ കിഷോറാണ് വീഡിയോയ്ക്ക് ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിട്ടുള്ളത് തെന്നലിന്റെ ആന്‍റി അനശ്വരയും താനും ഒരുമിച്ച് പഠിച്ചവരാണ് . അനശ്വരയാണ് ഡാൻസിന്‍റെ സ്റ്റെപ്പുകള്‍ തെന്നലിന് പറഞ്ഞുകൊടുത്തത്. നമ്മള്‍ എന്ത് പറയുന്നുവോ അതുപോലെയെന്നല്ല അതുക്കും മേലെയാണ് തെന്നൽ അഭിനയിച്ചതെന്ന് കിഷോർ പറയുന്നു ., വെഡ്ഡിങ് വീഡിയോകള്‍ ചെയ്തിട്ടുള്ള കിഷോർ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തത് ആദ്യമായാണ്, അത് നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടുകയും ചെയ്തു , വടകരയിൽ മെൽബൺ വെഡ്ഡിങ് സ്റ്റുഡിയോ നടത്തുകയാണ് കിഷോര്‍

Noora T Noora T :