മലയാളത്തിന്റെ പ്രിയതാരം ഫഹദിന്റെ 39-ാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ തന്റെ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് പൃഥ്വിരാജ്. “ജന്മദിനാശംസകൾ ഷാനൂ. നിന്റെ ക്രാഫ്റ്റിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താനാവട്ടെ, എന്നെന്നും മികച്ച കലാകാരനായി തുടരാൻ ആവട്ടെ,” പൃഥ്വി കുറിച്ചു
സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് ഫഹദും പൃഥ്വിയും. വ്യക്തികൾ തമ്മിൽ മാത്രമല്ല, കുടുംബാംഗങ്ങളിലേക്കും നീളുന്ന ഇഴയടുപ്പം. ദുൽഖറും പൃഥ്വിയും നസ്രിയയും ഫഹദുമെല്ലാം ഇങ്ങനെ ഹൃദയബന്ധം കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ചങ്ങാതിക്കൂട്ടമാണ്.
സമയം കിട്ടുമ്പോഴെല്ലാം പരസ്പരം കാണാനും ഒത്തുകൂടാനും മടിക്കാറില്ല ഈ ചങ്ങാതികൾ. ദുൽഖറിനും പൃഥ്വിയ്ക്കും തങ്ങളുടെ കുഞ്ഞനുജത്തിയാണ് നസ്രിയ. അമാലിന് ആവട്ടെ, പ്രിയപ്പെട്ട കൂട്ടുകാരിയും. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പലപ്പോഴും ഈ താരങ്ങൾ സംസാരിക്കാറുണ്ട്.
ജന്മദിനത്തിൽ ഫഹദിന് ആശംസകൾണ് നേർന്ന് നടിയും ഭാര്യയുമായ നസ്രിയ എത്തിയിട്ടുണ്ട്. “എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാൻ ഇഷ്ടമുള്ള ആൾക്ക് ജന്മദിനാശംസകൾ. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ എന്നായിരുന്നു നസ്രിയ കുറിച്ചത്