നീലച്ചിത്ര നിർമ്മാണ കേസിൽ നടി ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റിലായതിന് പിന്നാലെ ശില്പ ഷെട്ടി തന്റെ പ്രതികരണം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. വളരെ ഏറെ സമ്മര്‍ദ്ദം നിറഞ്ഞ സമയത്തിലൂടെയാണ് ഇപ്പോള്‍ ശില്പ ഷെട്ടിയും കുടുംബവും കടന്ന് പോകുന്നത്.
ഇപ്പോൾ ഇതാ അമ്മയ്ക്കൊപ്പം സന്തോഷത്തോടെ നില്ക്കുന്ന ഏതാനും ചിത്രങ്ങളാണ് വിവാന് രാജ് കുന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ ശില്പ വിവാനെ ചേര്‍ത്ത് പിടിയ്ക്കുന്നതും ചുംബിയ്ക്കുന്നതും കാണാം. പ്രത്യേകിച്ച് യാതൊരു ക്യാപ്ഷനും ഇല്ലാതെയാണ് വിവാന് ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

ശില്പ ഷെട്ടിയുടെ സിനിമാ സഹപ്രവര്‍ത്തകര്‍ വിവാന് പിന്തുണയുമായി പോസ്റ്റിന് താഴെ എത്തി. മീസാന്‍ ജഫ്റി ഹൃദയത്തിന്റെ ഇമോജി പങ്കുവച്ച് വിവാഹനോട് ഉള്ള സ്നേഹം അറിയിച്ചു. ടൈഗര്‍ ഷെറോഫ് ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചാണ് തന്റെ പിന്തുണ അറിയിച്ചത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ നീണ്ട പ്രസ്ഥാവനയില്‍ ശില്പ ഷെട്ടി കേസിനെ കുറിച്ച് തനിയ്ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്ന കേസില്‍ അഭിപ്രായ പ്രകടനം നടത്തുന്നില്ല എന്നും മുംബൈ പൊലീസിലും ഇന്ത്യന്‍ നീതിന്യായത്തിലും തനിയ്ക്ക് വിശ്വാസമുണ്ട് എന്നായിരുന്നു ശില്പയുടെ പ്രതികരണം. അതുവരെ തന്റെ മക്കളെ കരുതി എങ്കിലും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണം എന്ന അഭ്യര്‍ത്ഥനയും നടി മുന്നോട്ട് വച്ചിരുന്നു