എന്റെ പൊന്നോ! വാഴയില വസ്ത്രമാക്കി അനിഖ; എന്തിനുള്ള പുറപ്പാടാണാവോ!

ബാലതാരമായെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്‍. ഛോട്ടാ മുംബെെയിലൂടെയായിരുന്നു അനിഖയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അനിഖ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അനിഖയുടെ പുതിയ ചിത്രങ്ങള്‍ വെെറലായി മാറുകയാണ്

വ്യത്യസ്തമായ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങളാണ് അനിഖ പങ്കുവച്ചിരിക്കുന്നത്. വാഴയില കൊണ്ടുള്ള വസ്ത്രമാണ് അനിഖ ധരിച്ചിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ മഹാദേലന്‍ തമ്പിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ വെെറലായി മാറിയിരിക്കുകയാണ്.

അതെ സമയം തന്നെ അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പങ്കുവച്ചവര്‍ക്കെതിരെ നടിയും മോഡലുമായ അഭിരാമി കഴിഞ്ഞ ദിവസം സോഷ്യൽ\ മീഡിയയിൽ കുറിച്ച വാക്കുകൾ ചർച്ചയായിരുന്നു. 15 വയസ് മാത്രം പ്രായമുള്ള താരത്തിന് നേരെ ഇത്തരം കമന്റുകള്‍ എത്തിയതോടെയാണ് കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്ന വിമര്‍ശനവുമായി അഭിരാമി എത്തിയത്. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചാണ് അഭിരാമിയുടെ പ്രതികരണം.

”കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്… നിങ്ങളുടെ ഐപി അഡ്രസോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല… കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു…എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു…”–ഇങ്ങനെയാണ് അഭിരാമി കുറിച്ചത്. അഭിരാമിയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി. പലരും സമാനമായ അനുഭവത്തിലൂടെ കടന്നുപോകുന്നുവെന്നും തുറന്നു പറയുകയുണ്ടായി.

സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്കെത്തിയത്. ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെബ് സീരിസ് ‘ക്വീനി’ലും മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. ‘യെന്നെ അറിന്താല്‍’, ‘വിശ്വാസം’ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും അനിഖ ശ്രദ്ധേയായി. ഇപ്പോൾ നായികയായി അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം.

Noora T Noora T :