കോപ്പ അമേരിക്ക സ്വപ്ന ഫൈനലും അർജന്റീനയുടെ വിജയം സമൂഹ മാധ്യമങ്ങളിലൂടെ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു
സമൂഹ മാധ്യമങ്ങളിലൂടെ ഫൈനൽ ആഘോഷിച്ചവരിൽ മുൻ മന്ത്രി എംഎം മണിയും ഉണ്ടായിരുന്നു. ഇപ്പോഴിതാ സംവിധായകൻ മിഥുൻ മാനുവൽ തോമസിന് എംഎം മണി നൽകിയ ഒരു മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
‘നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും. അല്ല പിന്നെ’ എന്ന് എംഎം മണി മത്സരത്തെ വിലയിരുത്തികൊണ്ട് പങ്കുവെച്ച പോസ്റ്റിന് താഴെ മിഥുൻ മാനുവൽ തോമസ് ”ദതാണ്’ എന്ന കമന്റ് പങ്കുവെച്ചു. പിന്നാലെ എംഎം മണിയുടെ രസകരമായ മറുപടിയും എത്തി.
‘ഇനി ഹൈറേഞ്ചിലെ ഏലക്കാടുകൾ പൂക്കുന്നത് നീലയും വെള്ളയും കളറിൽ ആയിരിക്കും പിപി ശശി’ എന്നാണ് എംഎം മണിയുടെ മറുപടി. മിഥുൻ മാനുവൽ തോമസിന്റെ ചിത്രമായ ആടിൽ ഇന്ദ്രൻസ് അവതരിപ്പിച്ച പിപി ശശി പറയുന്ന ഡയലോഗാണ് ഇത്. ചിത്രത്തിന്റെ റിലീസ് സമയത്ത് തന്നെ പിപി ശശി എന്ന കഥാപാത്രത്തിനും കഥാപാത്രത്തിന്റെ ഡയലോഗുകൾക്കും എംഎം മണിയുമായുള്ള സാദൃശ്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
മിഥുൻ മാനുവൽ തോമസിന് പുറമെ നിരവധിപ്പേർ എംഎം മണിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. മിക്കവർക്കും തന്നെ അദ്ദേഹം രസകരങ്ങളായ മറുപടികളും നൽകിയിട്ടുണ്ട്. കടുത്ത ബ്രസീല്‍ ആരാധകരായ മുന്‍ മന്ത്രി കടംപള്ളി സുരേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി എന്നിവരോട് നിരന്തരം കലഹിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ എംഎം മണി അര്‍ജന്റീനയിടെ വിജയം ആഘോഷിച്ചത്.