എന്റെ പൊന്നോ ഇതൊന്ന് കാണണം; ബ്ലാക്ക് ഡീപ് നെക്ക് ഗൗൺ ധരിച്ച് പ്രിയ വാരിയർ, അതീവ ഗ്ലാമറസായി താരം; ചിത്രങ്ങൾ വൈറൽ

നടി പ്രിയ വാരിയറുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബ്ലാക്ക് ഡീപ് നെക്ക് ഗൗണും വ്യത്യസ്തമായ മേക്കപ്പും ധരിച്ചാണ് പ്രിയ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

നടിയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ് ചിത്രം പകർത്തിയിരിക്കുന്നത്. മേക്കപ്പും സുഹൃത്ത് തന്നെയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷങ്ങളായി, തന്നോടു പറഞ്ഞ വാക്ക് പാലിച്ചുപോകുന്ന ആളാണ് പ്രിയ എന്നും കൂട്ടുകാരൻ പറയുന്നു.

‘ആറു വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ സ്വപ്നം കണ്ടിരുന്ന കാര്യമുണ്ട്. നീ നടിയാകുമെന്നും ഞാൻ ഡിസൈനർ ആകുമെന്നായിരുന്നു ആ സ്വപ്നം. ഇന്ന് ഇപ്പോൾ അത് പൂർണമായി സാക്ഷാത്കരിക്കാനായില്ലെങ്കിലും ആ യാത്രയില്‍ കയറി കഴിഞ്ഞു.’

സ്കൂളിൽ നിന്നും പുറത്താക്കിയപ്പോൾ, ഒരു സ്കൂൾ മുഴുവൻ എന്നെക്കുറിച്ച് അടക്കം പറഞ്ഞപ്പോൾ ഒപ്പമുണ്ടാകും എന്ന് ഉറപ്പു നൽകിയത് പ്രിയയാണ്. ആറ് വർഷങ്ങൾക്കു ശേഷം ആ വാക്ക് ഇന്നും പ്രിയ പാലിച്ചു പോരുന്നു.’–സുഹൃത്ത് പറയുന്നു.

അടുത്തിനിടെ കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച ചിത്രവും താരം പങ്കുവെച്ചിരുന്നു

അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയർ. ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി പ്രിയ മാറി. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

Noora T Noora T :