കുത്തിവയ്പ്പിനിടെ പേടിച്ച് വിറച്ച് അനുപമ; കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് താരം

കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് അനുപമ പരമേശ്വരൻ. താരം പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ വൈറലാകുന്നത്. കുത്തിവയ്പ്പിനിടെ പേടിച്ച് വിരണ്ടിരിക്കുന്ന അനുപമയെ ചിത്രങ്ങളിൽ കാണാം. തന്റെ വാക്സിനേഷൻ ചിത്രം കണ്ട് എന്താണ് മനസിൽ തോന്നുന്നതെന്നും നടി ആരാധകരോട് ചോദിക്കുന്നുണ്ട്.

കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് അനുപമ വാക്സിൻ സ്വീകരിച്ചത്. എല്ലാവരും വാക്സിൻ സ്വീകരിച്ച് ആരോഗ്യം പരിപാലിക്കണമെന്ന് നടി പറയുന്നു.

അതേസമയം തെലുങ്കിൽ കൈനിറയെ ചിത്രങ്ങളാണ് അനുപമയെ കാത്തിരിക്കുന്നത്. നിഖിൽ സിദ്ധാർഥ് നായകനാകുന്ന തെലുങ്ക് ചിത്രം 18 പേജെസ് ആണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.

Noora T Noora T :