സഹോദരന്റെ വിവാഹം ആഘോഷമാക്കി സിതാര കൃഷ്ണകുമാർ, വെല്‍കമിങ് ന്യൂ സിസ്റ്റര്‍ എന്ന ഹാഷ് ടാഗോടെ ഗായികയുടെ പുതിയ പോസ്റ്റ്; ഏറ്റെടുത്ത് ആരാധകർ

സഹോദരന്റെ വിവാഹം ആഘോഷമാക്കി ഗായിക സിതാര കൃഷ്ണകുമാർ. നാത്തൂനെത്തിയ സന്തോഷം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം സിതാര എത്തിയത്. വെല്‍കമിങ് ന്യൂ സിസ്റ്റര്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു പുതിയ പോസ്റ്റ്. ഹരിദാസിന് വധുവായെത്തിയത് അപര്‍ണ്ണ മേനോനായിരുന്നു.

സജീഷിനും മകള്‍ സായുവിനുമൊപ്പമായാണ് സിതാര വിവാഹത്തിനെത്തിയത്. കസിന്റെ വിവാഹത്തിന്റെ സന്തോഷം സിതാരയുടെ മുഖത്തും പ്രകടമായിരുന്നു.

ട്രെഡീഷണലും മോഡേണ്‍ വേഷങ്ങളും ഒരുപോലെ ഉപയോഗിക്കാറുണ്ട് സിതാര. സെറ്റ് സാരിയും കാഞ്ചീപുരം സാരിയുമായിരുന്നു കസിന്റെ വിവാഹത്തിനായി സിതാര തിരഞ്ഞെടുത്തത്. സിതാരയെപ്പോലെ തന്നെ ആരാധകര്‍ക്ക് ഏറെയിഷ്ടമാണ് സാവന്‍ റിതുവെന്ന കുഞ്ഞു സായുവിനേയും. ഹെയര്‍ സ്‌റ്റൈല്‍ മാറിയതോടെ സായുവിന്റെ ലുക്കും മാറിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

ഈ അടുത്തായിരുന്നു സായുവിന്റെ എട്ടാം പിറന്നാൾ. മകളുടെ ജന്മദിനത്തിൽ സിത്താര കുറിച്ച ആശംസ ആരാധകർ ഏറ്റെടുത്തിരുന്നു.

സായു, ഈ പിറന്നാളിന് അമ്മ കുഞ്ഞിനോട് ഒരു കാര്യം പറയട്ടെ. എല്ലാവരെയും സ്നേഹിക്കു, നീ കാണുന്നതിനെയും കാണാത്തതിനെയും ഒക്കെ സ്നേഹിക്കു. സംശയമേതുമില്ലാതെ, അതിരുകളേതുമില്ലാതെ, നിരുപാധികമായി എല്ലാത്തിനെയും സ്നേഹിക്കു. നീ പരത്തുന്ന ആ സ്നേഹം എന്റെ കുഞ്ഞിനെ സുരക്ഷിതയും സന്തോഷവതിയുമാക്കും. സിൻഡ്രല്ലയുടെ അമ്മ അവളോട് പറയുന്നത് പോലെ ‘ധൈര്യശാലിയായിരിക്കു, ദയാലുവായിരിക്കു’.ഹാപ്പി ബെർത്ത്ഡേ കുഞ്ഞുമണി,” എന്നായിരുന്നു സിതാര കുറിച്ചത്. കുറിപ്പിനൊപ്പം സായുവിനെ ലാളിക്കുന്ന ഒരു വിഡിയോയും ഗായിക പങ്കുവെച്ചിട്ടുണ്ട്.

Noora T Noora T :