എന്നോട് എങ്ങിനെ പെരുമാറുന്നോ; അതേ പോലെ ഞാൻ തിരിച്ചും പെരുമാറും; ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി

നടനും സംവിധായകനുമായ രമേഷ് പിഷാരടി പങ്കുവെച്ച പുതിയ പോസ്റ്റും ശ്രദ്ധേയമായിരിക്കുകയാണ്. ഒരു പാവയ്ക്കൊപ്പമിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം രസകരമായ ഒരു ക്യാപ്ഷനും താരം പങ്കുവെച്ചിട്ടുണ്ട്.

”പലരുടെയും’ സ്വഭാവം. എന്നോട് എങ്ങിനെ പെരുമാറുന്നോ; അതേ പോലെ ഞാൻ തിരിച്ചും പെരുമാറും. ഇതാണ് പലരുടെയും സ്വഭാവം. യഥാർത്ഥത്തിൽ സ്വന്തം ഭാവമല്ലേ? സ്വഭാവം’, രമേശ് പിഷാരടി കുറിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം തന്റെ പഴയ സ്കൂൾ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടായിരുന്നു താരം എത്തിയത്

‘എന്റെ ആദ്യത്തെ ചോറു പത്രം(എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്). കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ. ഇന്ന് ഒരുപാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു. കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മിമിക്രിയിലും സ്റ്റേജ് ഷോകളിലുമോഡിയാണ് രമേശ് പിഷാരടി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത്. 2008ൽ ജയസൂര്യ നായകനായെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കുള്ള അരങ്ങേറ്റം.

Noora T Noora T :