മുണ്ടു മടക്കി കുത്തി സുകുമാരൻ; കടുത്ത സൈബർ ആക്രമണം നടക്കുന്നതിനിടെ അച്ഛന്റെ പഴയകാല ചിത്രം പങ്കുവെച്ചത് പൃഥ്വി

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ സൈബർ ആക്രമണങ്ങൾ നേരിടുന്നതിനിടെ അച്ഛനും നടനുമായ സുകുമാരന്റെ പഴയകാല ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. മലയാളത്തിൽ 1984ല്‍ പുറത്തിറങ്ങിയ ‘ഉണരൂ, എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രത്തിൽ മോഹൻലാൽ, മണിരത്നം, ഛായാഗ്രാഹകൻ രവി.കെ ചന്ദ്രൻ എന്നിവരെയും കാണാം.

ഈ ചിത്രം നല്‍കിയത് ഛായാഗ്രഹകന്‍ രവി കെ ചന്ദ്രനാണെന്നും അദ്ദേഹത്തിന് നന്ദി പറയുന്നതായും പൃഥ്വിരാജ് ചിത്രത്തോടൊപ്പം കുറിച്ചു.

കടുത്ത സൈബർ ആക്രമണം നടക്കുന്നതിനിടെ ഈ ചിത്രം തന്നെ പങ്കുവെച്ചത് ഒരു മറുപടിക്കു വേണ്ടിയാണെന്നാണ് ആരാധകർ പറയുന്നത്. ലക്ഷദ്വീപ് വിഷയത്തിൽ അച്ഛൻ സുകുമാരനെ ബന്ധപ്പെടുത്തിയായിരുന്നു പൃഥ്വിക്കെതിരെ വിമർശകര്‍ രംഗത്തുവന്നത്.

ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ ആദ്യം വിമർശനവുമായി എത്തിയ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ലക്ഷദ്വീപിലെ കേന്ദ്ര അധിനിവേശ നീക്കത്തെ വിമർശിച്ച പൃഥ്വിരാജിന്റെ നടപടിയെ വിമര്‍ശിച്ച ടെലിവിഷൻ ചാനലിന്റെ പ്രസ്താവനയും പിന്നീട് വിവാദമായി. ഷാഫി പറമ്പിൽ, വിടി ബൽറാം, മന്ത്രി സജി ചെറിയാൻ നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ് സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി അടക്കമുള്ള പ്രമുഖരും നേരത്തെ പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തി.

Noora T Noora T :