നിങ്ങളുടെ മകളായിരിക്കുക എന്നത് വലിയ അഭിമാനമായാണ് കാണുന്നത്… ഗുഡ് ബൈ അപ്പാ..പിതാവിന്റെ നിര്യാണത്തില്‍ സുധാ ചന്ദ്രന്‍

കഴിഞ്ഞ ദിവസമായിരുന്നു നടിയും നർത്തകിയുമായ സുധ ചന്ദ്രൻ്റെ അച്ഛൻ കെഡി ചന്ദ്രൻ അന്തരിച്ചത്. എൺപത്തിയാറ് വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മകൾ സുധാ ചന്ദ്രനോടൊപ്പമായിരുന്നു അവസാന നാളുകളിൽ ഉണ്ടായിരുന്നത്.

പിതാവിന്റെ നിര്യാണത്തില്‍ സുധാ ചന്ദ്രന്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടുന്നു.’ഗുഡ് ബൈ അപ്പാ.നമ്മള്‍ വീണ്ടും കണ്ടുമുട്ടും വരെ.നിങ്ങളുടെ മകളായിരിക്കുക എന്നത് വലിയ അഭിമാനമായാണ് കാണുന്നത്. എന്റെ അവസാന ശ്വാസം വരെ അപ്പ നല്‍കിയ ഉപദേശങ്ങളും അനുഭവങ്ങളും മൂല്യങ്ങളും ഞാന്‍ പിന്തുടരുമെന്ന് ഉറപ്പ് നല്‍കുന്നു.എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ അപ്പയ്‌ക്കൊപ്പം പോയി..വീണ്ടും അങ്ങയുടെ മകളായി തന്നെ ജനിക്കണമെന്നാണ് ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നത്. ഓം ശാന്തി..’ എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്

മുംബൈയിലെ അറിയപ്പെടുന്ന നടനും സാംസ്കാരിക പ്രവർത്തകനുമായ കെ ഡി ചന്ദ്രൻ. ഹും ഹേ രാഹി പ്യാർ കേ, ചൈനാ ഗേറ്റ്, ജുനൂൻ പുക്കർ, കോൾ, മേ മാധുരി ദീക്ഷിത് ബന്നാ ചാഹതി ഹൂൺ, ജബ് പ്ലായർ കിസീ ഹോതാ ഹേ, തേരേ മേരേ സപ്നേ, ഹർ ദിൽ ജോ പ്യാർ കരേഗാ, ശരാരത്, കോയി മിൽ ഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കെഡി ചന്ദ്രൻ ശ്രദ്ധിക്കപ്പെട്ടത്. ടെലിവിഷൻ ഷോകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Noora T Noora T :