ചക്കപ്പഴത്തിൽ തിരിച്ചുവരുമോ? ആരാധകരുടെ ചോദ്യത്തിന് അർജുൻ നൽകിയ മറുപടി കണ്ടോ?

മലയാളികൾ ഏറെ ഇഷ്‍ടപ്പെടുന്ന ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിൽ ശിവനായി എത്തിയത്. ടിക് ടോക് താരം സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് അർജുൻ സോമശേഖറായിരുന്നു.

ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന് മാറി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ പിന്മാറ്റം. ഇതിനുള്ള കാരണം ഇതുവരെ അർജുൻ വ്യക്തമാക്കിയിട്ടില്ല. ഭാര്യ സൗഭാഗ്യ വെങ്കിടേഷുമൊത്ത് നടത്തുന്ന നൃത്ത വിദ്യാലയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കാണെന്നായിരുന്നു താരം നേരത്തെ പറഞ്ഞത്.

എന്നാൽ, ആരാധകരുടെ പുതിയ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അർജുൻ ഇപ്പോൾ. ചക്കപ്പഴത്തിൽ തിരിച്ചുവരുമോ എന്നായിരുന്നു അർജുനോടുള്ള ചോദ്യം. ഇനി വരാൻ പറ്റില്ലെന്നും അവിടെ പുതിയ അർജുൻ വന്നുവെന്നുമാണ് താരം മറുപടിയായി പറഞ്ഞത്. ചക്കപ്പഴം മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അർജുൻ പറഞ്ഞത്. അവിടെയുള്ള സമയം മാക്സിമം അടിച്ചുപൊളിച്ചല്ലോയെന്നും താരം പറഞ്ഞു.

തന്റെ ലോക്ക്ഡൗൺ കാല അനുഭവവും വർക്കൗട്ട് ചെയ്യാറില്ലെന്നുമുള്ള വിശേഷങ്ങളും ഇൻസ്റ്റയിലെ ചോദ്യോത്തര പരിപാടിയിൽ ശിവൻ പറഞ്ഞു. ചക്കപ്പഴത്തെ കുറിച്ച് ചെറുതാക്കി പറയാൻ പറ്റില്ലെന്നും, ചക്കപ്പഴം എന്നും കേൾക്കുമ്പോൾ തന്നെ സന്തോഷമെന്നും അർജുൻ പറഞ്ഞു.

Noora T Noora T :