ചിലർ എന്നെ ‘അവസരം’ എന്ന് വിളിക്കും ചിലർ ‘കള്ളൻ’ എന്നും; നിങ്ങൾ എന്ത് വിളിക്കും; അമൃതയുടെ പോസ്റ്റ് ചർച്ചയാകുന്നു

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്ലോഗർ കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്ക് വച്ച ഒരു പുതിയ കോട്ട് ആണ് ഇപ്പോൾ ശ്രദ്ധേ നേടുന്നത്

നിങ്ങൾക്ക് “സമയം” അവസരമോ അതോ കള്ളനോ …?? എന്ന് ചോദിച്ചുകൊണ്ട് ചിലർ എന്നെ ‘അവസരം’ എന്ന് വിളിക്കും ചിലർ ‘കള്ളൻ’ എന്നും; നിങ്ങൾ എന്ത് വിളിക്കും എന്ന ചോദ്യമാണ് അമൃത പങ്കിട്ടത്. ഒന്നുകൂടി വായിച്ച ശേഷം അഭിപ്രായം പങ്ക് വയ്ക്കാൻ ആണ് അമൃത ആവശ്യപ്പെട്ടത്.

ചുരുങ്ങിയ നേരം കൊണ്ട് പോസ്റ്റ് വൈറൽ ആവുകയും നിരവധി കമന്റുകൾ അമൃതയുടെ പോസ്റ്റിൽ ആളുകൾ രേഖപ്പെടുത്താനും തുടങ്ങി. കമന്റുകൾ പല രീതിയിൽ വന്നു തുടങ്ങിയപ്പോൾ, ”അയ്യയ്യോ …!!! ഞാൻ ചോദിച്ചത് സമയത്തിനെ എന്തു വിളിക്കും എന്നാണ് “, എന്ന വിശദീകരണവുമായി അമൃതയും രംഗത്ത് എത്തി.

അതിനിടെ അമൃതയും, ബാലയും ഇവരുടെ മകൾ അവന്തിക ഇവരെ കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മകൾക്ക് കൊവിഡ് ആണെന്ന് അച്ഛൻ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞുവെന്ന് കാണിച്ച് അമൃത തന്നെ രംഗത്തെത്തുകയുണ്ടായി. ബാല–അമൃത ഫോൺ കോൾ റെക്കോർഡ് ചെയ്ത് തങ്ങൾക്ക് നൽകിയത് ബാലയാണെന്ന് ആ മാധ്യമം വെളിപ്പെടുത്തുകയുമുണ്ടായി.

സ്വന്തം മകൾക്കു കൊവിഡ് ആണെന്ന് അച്ഛൻ തന്നെ പറഞ്ഞു പരത്തിയതിൽ സങ്കടമുണ്ടെന്നും ആരാണ് ഈ വ്യാജ വാർത്ത ചമച്ചതെന്ന് അറിയാൻ കഴിഞ്ഞുവെന്നും കഴിഞ്ഞ ദിവസം അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

Noora T Noora T :