എന്ത് വന്നാലും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ജീവിതത്തില്‍ ആരൊക്ക തോല്‍പ്പിക്കാന്‍ ശ്രമിച്ചാലും സാധിക്കില്ല; അമേയ മാത്യു

മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു അമേയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങള്‍ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ടിന് അമേയ എഴുതിയ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്.

എന്ത് വന്നാലും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ പിന്നെ ജീവിതത്തില്‍ ആരൊക്ക തോല്‍പ്പിക്കാന്‍ ശ്രമിച്ചാലും സാധിക്കില്ല എന്നാണ് അമേയ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

കൊവിഡിനെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ക്ക് എതിരെയും അടുത്തിടെ ക്യാപ്ഷനിലൂടെ അമേയ പ്രതികരിച്ചിരുന്നു.

കൊവിഡിനെക്കുറിച്ച്‌ ഫേക്ക് ന്യൂസുകള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. വ്യാജമരുന്നുകളും. പണതട്ടിപ്പും നടത്തുന്നവരുണ്ടെന്ന് അമേയ പറയുന്നു. തന്റെ ഫോട്ടോകളും അമേയ ഷെയര്‍ ചെയ്‍തിരിക്കുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടുമെന്നും അമേയ പറയുന്നു.

Noora T Noora T :