സ്വന്തം മക്കളുടെ ജീവിനെടുക്കാന്‍ മാതാപിതാക്കള്‍ തന്നെ കൂട്ടു നില്‍ക്കുന്നു…. അതിന് ഉദാഹരണാണ് ഈ വീഡിയോ….

സ്വന്തം മക്കളുടെ ജീവിനെടുക്കാന്‍ മാതാപിതാക്കള്‍ തന്നെ കൂട്ടു നില്‍ക്കുന്നു…. അതിന് ഉദാഹരണാണ് ഈ വീഡിയോ….

മാതാപിതാക്കള്‍ക്ക് സ്വന്തം കുഞ്ഞുങ്ങളുടെ ജീവിനില്‍ ആശങ്കയുണ്ടോ…? ഇല്ലെന്ന് തന്നെ പറയാം. ഉണ്ടായിരുന്നേല്‍ അവര്‍ ഒരിക്കലും കുഞ്ഞുങ്ങളുടെ ജീവനെടുക്കാന്‍ കൂട്ടുനില്‍ക്കില്ല. ഉണ്ടായിരുന്നെങ്കില്‍ 18 വയസ്സ് തികയാത്ത കുട്ടികളെ കൊണ്ട് വാഹനം ഓടിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ നില്‍ക്കില്ലായിരുന്നു. ഡ്രൈവിങ് ലൈസെന്‍സ് ലഭിച്ചിട്ടില്ലാത്ത 18 വയസില്‍ താഴെയുള്ള കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കരുതെന്നു മോട്ടോര്‍ വാഹന വകുപ്പ് നിരന്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇതൊക്കെ കാറ്റില്‍ പറത്തുന്ന സമീപനമാണ് നമ്മുടെ രക്ഷിതാക്കള്‍ക്ക്..

ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചുവടെ കൊടുക്കുന്ന വീഡിയോ… സ്‌കൂട്ടറിന്റെ മുന്നിലിരിക്കുന്ന കൊച്ചു കുട്ടിയെ കൊണ്ട് വാഹനം ഓടിപ്പിക്കുന്ന രക്ഷിതാവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്‌കൂട്ടറിന്റെ മുന്നില്‍ വാഹനം ഓടിക്കുന്ന കുട്ടി, കൂടെ സഹോദരിയെന്ന് തോന്നിപ്പിക്കുന്ന ചെറിയൊരു കുട്ടിയും മാതാവെന്നു തോന്നിപ്പിക്കുന്ന ഒരു സ്ത്രീയും. ഈ വിഡിയോ എന്ന് ചിത്രീകരിച്ചതാണെന്നതില്‍ വ്യക്തത ഇല്ലെങ്കിലും ട്രാഫിക് നിയമ ലംഘനമെന്നതില്‍ സംശയമില്ല.

രണ്ടു കുഞ്ഞുങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പിക്കാത്ത, കുഞ്ഞിന്റെ ഡ്രൈവിങ്ങിനു ഒത്താശ ചെയ്യുന്ന പിതാവിന്റെയും മാതാവിന്റെയും ഭാവമാണ് നമ്മെ അതിശയിപ്പിക്കുന്നത്. ഇടപ്പിള്ളി ലുലുമാളിന് സമീപമാണ് സംഭവം. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന്റെ യാത്രയില്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ ആ കുടുംബത്തെ മാത്രമല്ല, മറ്റുള്ള യാത്രക്കാരെ കൂടി ബാധിക്കുമെന്ന് പോലും ആ രക്ഷിതാക്കള്‍ ചിന്തിക്കുന്നില്ല. ഇതിന് മുമ്പും ഇതിന് സമാന സംഭവം കൊച്ചിയില്‍ അരങ്ങേറിയിട്ടുണ്ട്. അന്ന് കുട്ടിയെക്കൊണ്ട് വാഹനമോടിപ്പിച്ച ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ റദ്ദാക്കുകയും പൊലീസ്, ക്രമിനല്‍ കേസെടുക്കുകയും ചെയ്തിരുന്നു. പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബൈക്കിനു മുന്നിലിരുത്തി യാത്ര ചെയ്യരുതെന്ന് നിയമുള്ളപ്പോഴാണ് ഇത്തരം കാഴിച്ചകള്‍ വീണ്ടും വീണ്ടും നാം കാണുന്നത്. സ്വന്തം കുഞ്ഞുങ്ങളെ കൊണ്ട് ഇത്തരത്തിലുള്ള സാഹസങ്ങള്‍ കാട്ടുന്ന രക്ഷിതാക്കള്‍ക്കാണ് ആദ്യം ബോധവത്ക്കരണം നടത്തേണ്ടത്.


Small girl live on National Highway

Farsana Jaleel :