നിരവധി ആരാധകരുള്ള തമിഴ് താരമാണ് ശിവകാർത്തികേയൻ. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു മൂന്നാമത് ഒരു കുഞ്ഞുകൂടി പിറന്ന വിവരം താരം പങ്കുവെച്ചത്. ഇപ്പോഴിതാ മകന്റെ പേരിടൽ ചടങ്ങിന്റെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ.
പവൻ ശിവകാർത്തികേയൻ എന്നാണ് മകന്റെ പേര്. 2010ലായിരുന്നു ശിവകാർത്തികേയനും ആർതിയും തമ്മിലുള്ള വിവാഹം. ആരാധ്യയാണ് മൂത്തമകൾ. ‘കനാ’ സിനിമയിൽ വായാടി പെത്തപ്പുള്ളെ എന്ന പാട്ട് പാടിക്കൊണ്ട് നിരവധി അംഗീകാരവും പ്രശംസയും താരപുത്രി നേടിയിരുന്നു. മൂന്നുവയസ്സുകാരനായ രണ്ടാമത്തെ മകന്റെ പേര് ഗുഗൻ ദോസ് എന്നാണ്.
അതേസമയം, ‘അമരൻ’ ആണ് ടന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറയുന്ന ചിത്രം രാജ്കുമാർ പെരിയസ്വാമിയാണ് സംവിധാനം ചെയ്യുന്നത്. ഉലകനായകൻ കമൽഹാസൻ നിർമാണം നിർവഹിക്കുന്ന സിനിമ സെപ്റ്റംബറിൽ തിയറ്ററുകളിലെത്തുക.
യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രത്തിൽ താടിവെച്ച ലുക്കിലാണ് ശിവകാർത്തികേയൻ എത്തുന്നതെന്നാണ് തില റിപ്പോർട്ടുകൾ. സായ് പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സായി പല്ലവിയുടെ സഹോദരൻറെ വേഷത്തിൽ ‘പ്രേമലു’വിൽ നെഗറ്റിവ് റോളിലെത്തിയ ശ്യാം മോഹൻ എത്തുന്നുവെന്നും വിവരമുണ്ട്.
മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ശിവകാർത്തികേയനും എത്തുന്നു. ചിത്രത്തിനായി കൗമരക്കാരൻറെ ലുക്കിൽ ശിവകാർത്തികേയൻ എത്തിയത് വാർത്തയായിരുന്നു. ഇതിന് മുമ്പ് പുറത്തെത്തി അയലാൻ, മാവീരൻ എന്നീ ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു.