ബാല്യകാല ചിത്രം പങ്കുവച്ച് ഗായിക; മലയാളികളുടെ പ്രിയ ഗായിക ആരാണെന്ന് മനസ്സിലായോ?

ബാല്യകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക . കൂട്ടുകാരോടൊപ്പം പാട്ട് പാടുന്ന കുട്ടിക്കാല ചിത്രമാണ് അആരാധകർക്കായി പങ്കുവെച്ചത്. മലയാളത്തിലെ ശ്രദ്ധേയായ ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാറിന്റെ കുട്ടിക്കാല ചിത്രമാണിത്. മലയാളികൾക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് സിതാര .ചെരാതുകൾ, നീ മുകിലോ, മോഹ മുന്തിരി തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിതാര ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. മലയാളികൾക്ക് എപ്പോഴും ഓർമ്മിക്കാൻ ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ഈ ഗായിക.

അമ്മയുടെ പാത പിന്തുടരുകയാണ് മകൾ സാവൻ ഋതു എന്ന സായു. ‘അമ്മ പുലി യാണെങ്കിൽ മകൾ പുപ്പുലി ആണെന്നുള്ള കാര്യത്തിൽ സംശയം വേണ്ട. തണ്ണീർമത്തനിലെ ഈ ജാതിക്കാ തോട്ടം’ എന്ന പാട്ട് പാടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു സംഗീതത്തിയിലെ ഈ കുട്ടിപ്പുലിയും . ആസിഫ് അലിയും പാര്‍വതിയും ഒന്നിച്ച ഉയരേ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന് തുടങ്ങുന്ന ഗാനം അമ്മയ്‌ക്കൊപ്പം പാടി സായു കൈയ്യടി നേടിയിരുന്നു.

ഔദ്യോഗികമായി സംഗീത പരിശീലനം ആരംഭിച്ചത്നാലാം വയസിലാണ് . പരിശീലനവും, വേദനയും, വിയർപ്പും, ദാഹവും, ശ്രദ്ധയും, ധ്യാനവും, ശിക്ഷകളും തിരുത്തലുകളുമായി മനോഹരമായ ഒരു അധ്യാപക-വിദ്യാർഥി യാത്രയായിരുന്നു അത്. നമ്മുടെ അവസാന ശ്വാസത്തിൽ മാത്രം അവസാനിക്കുന്ന സ്വയം തിരുത്തലുകളുടെ ഒരു യാത്രയാണിത്,” കുട്ടിക്കാല ചിത്രത്തോടൊപ്പം സിതാര കുറിച്ചു.

ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.

Sithara krishnakumar

Noora T Noora T :