നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും

കോവിഡ് കാലത്ത് നടൻ മോഹൻലാൽ വിളിച്ച് സുഖവിവരം അന്വേഷിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗായകൻ വിധു പ്രതാപ്.രണ്ടു കാലഘട്ടങ്ങളിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിധുവിന്റെ ഹൃദയസ്പർശിയായ കുറിപ്പ്.

“പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരേയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം….ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും”- വിധു കുറിക്കുന്നു.

ഇതിന് മുൻപ് നടൻ മണിക്കുട്ടനും ബാലയും സന്തോഷ് കീഴാറ്റൂരും ലാലേട്ടൻ വിളിച്ചതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളാരും വിളിച്ച് അന്വേഷിച്ചില്ലെന്നും അതിനിടയിൽ വന്ന മോഹൻലാലിന്റെ ഫോൺ കോൾ പുതിയ ഊർജം പകർന്നു നൽകിയെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത . ഈ കോവിഡ് കാലത്ത് പുലിമുരുകൻ തന്റെ അച്ഛനെ വിളിച്ചെന്നായിരുന്നു സന്തോഷ് പറഞ്ഞത്

 Singer Vidhu Prathap About Mohanlal Covid 19 Lockdown……

Noora T Noora T :