കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശ്ത ബോളിവുഡ് ചലച്ചിത്ര നിർമാതാവ് കൃഷൻ കുമാറിന്റെ മകൾ തിഷാ കുമാർ അന്തരിച്ചത്. കാൻസർ ബാധിച്ചതിനെ തുടർന്നായിരുന്നു ഇരുപതാം വയസിൽ തിഷ വിടപറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു തിഷയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. സിനിമാ മേഖലയിൽ നിന്നും അല്ലാതെയും നിരവധി പേരാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയത്.
ഗായകൻ സോനു നിഗവും പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. കൃഷൻ കുമാറിനെ കണ്ടയുടൻ വികാരാധീനനായി അദ്ദേഹത്തിന്റെ മടിയിൽ കിടന്ന് പൊട്ടിക്കരയുന്ന സോനു നിഗത്തിന്റെ വീഡിയേയാണ് വൈറലാകുന്നത്. കഴഞ്ഞ മുപ്പത് വർഷമായി കൃഷൻ കുമാറിന്റെയും കുടുംബത്തിന്റെയും സുഹൃത്തായിരുന്നു സോനു നിഗം.
സിനിമയിലെ തുടക്കക്കാലത്ത് സോനു നിഗമിന് വലിയ പിന്തുണയാണ് കൃഷൻ കുമാർ നൽകിയത്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത് വിവാദങ്ങൾ സൃഷ്ടിച്ച അനിമൽ എന്ന രൺബീർ കപൂർ സിനിമയുടെ പ്രീമിയറിന് തിഷാ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. ആ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഈ പരിപാടിയ്ക്ക് ശേഷം പൊതുവേദികളിൽ തിഷാ എത്തിയിരുന്നില്ല.
ടി സീരിസ് സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ സഹോദരനാണ് കൃഷൻ കുമാർ. ഗുൽഷൻ കുമാർ കൊ ല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മകൻ ഭൂഷൺ കുമാറിനൊപ്പം നിൽക്കുകയും ടി സീരീസിന്റെ വളർച്ചയ്ക്ക് കരുത്തുപകരുകയും ചെയ്ത വ്യക്തി കൂടിയാണ് കൃഷൻ കുമാർ.
നടിയായിരുന്ന ടാന്യ സിംഗ് ആണ് കൃഷന്റെ ഭാര്യ. ഇവരുടെ ഏക മകളാണ് തിഷ. തിഷയുടെ മര ണത്തിൽ സിനിമാപ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം അറിയിച്ചിട്ടുണ്ട്.