ജവഹർ ബാലഭവന്റെ അവധിക്കാല ക്ലാസുകളുടെ ആദ്യ ദിവസത്തെ സമാപനാഘോഷം ഉദ്ഘാടനം ചെയ്ത് ഗായകൻ പട്ടം സനിത്ത്!!

കേരള സംസ്ഥാന ജവഹർ ബാലഭവന്റെ അവധിക്കാല ക്ലാസുകളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സമാപനാഘോഷത്തിന്റെ ആദ്യ ദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് നിർവ്വഹിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ, പ്രിൻസിപ്പൽ ഇൻ ചാർജ് നിർമല കുമാരി വി കെ എന്നിവരും മറ്റു ജീവനക്കാരും, കുട്ടികളും, രക്ഷിതാക്കളും പങ്കെടുത്തു. സമാപന ആഘോഷം 2024, മെയ് 26 മുതൽ 31വരെയായിരുന്നു നടന്നത്. ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് കുട്ടികൾക്കായി ഒരു ഗാനം ആലപിച്ചു. നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് പാട്ടിനെ വരവേറ്റത്.

Athira A :