സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ 16-ാം സ്ഥാപക ദിനാചരണം; ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു!!

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ 16-ാം സ്ഥാപക ദിനാചരണം തിരുവനന്തപുരം ജഗതി സിൽവർ ഹോമിൽ പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് എൻ. അനന്തകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ, ജീ ഹരി, ജയലക്ഷ്മി കൃഷ്ണൻ, പി.വിജയമ്മ, കെ.എൽസുധാകരൻ, കരമനചന്ദ്രൻ, ടി.എസ്. ഗോപാൽ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ, ജി.പി. കുമാരസ്വാമി, അശോകൻ കുന്നുങ്കൽ സുദർശനൻ കാട്ടാമ്പള്ളി കുന്നിയോട് രാമചന്ദ്രൻ, ജീ മോഹനകുമാരി എന്നിവർ പ്രസംഗിച്ചു.

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ 16-ാം സ്ഥാപക ദിനം സംസ്ഥാന വ്യാപകമായി ആചരിച്ചു. സംഘടനയുടെ പതാക ഉയർത്തുകയും വയോജന കൂട്ടായ്മ, മെഡിക്കൽ ക്യാമ്പ്, സാന്ത്വന സഹായ വിതരണം തുടങ്ങിയ പരിപാടികൾ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

Athira A :