ഗായകൻ പട്ടം സനിത്ത് ആറ്റുകാൽ ചിന്മയ വിദ്യാലയം സ്കൂളിലെ യുവജനോത്സവം ഉദ്ഘാടനം ചെയ്തു!!!

ആറ്റുകാൽ ചിന്മയ വിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിലെ യുവജനോത്സവം 2024( ക്രെസെൻഡോ) പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലക്ഷ്മി, വൈസ് പ്രിൻസിപ്പൽ എന്നിവർ സമീപം.

സ്കൂൾ പ്രിൻസിപ്പൽ ലക്ഷ്മി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ശേഷം എല്ലാവരും ആവശ്യപ്പെട്ടതനുസരിച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഒരു ഗാനം ആലപിച്ചു. വലിയ കരഘോഷത്തോടെയാണ് പാട്ടിനെ എല്ലാവരും വരവേറ്റത്.

Athira A :