പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് ജോൺ വിജയ്. ഇപ്പേഴിതാ നടനെതിരെ ലൈം ഗികാരോപണ പരാതികളുമായി സ്ത്രീകൾ രംഗത്തെത്തിയിരിക്കുകയാണ്. ഗായിക ചിൻമയി ശ്രീപാദയാണ് ഈ പരാതിയുടെ സ്‌ക്രീൻഷോട്ടുകൾ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഭിമുഖത്തിനിടെ നടൻ തന്നോടി മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവർത്തക സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തയതിന് പിന്നാലെയാണ് ചിന്മയി സ്ക്രീൻ ഷോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.
അഭിമുഖത്തിന് ചെന്നപ്പോൾ എല്ലാവരുടേയും മുന്നിൽവെച്ച് ഇടുപ്പിൽ സ്പർശിച്ചുവെന്നും ആ ഷോയുടേത് ഒരു വനിതാ സംവിധായികയായിരുന്നെന്നും അവർപോലും നടന്റെ ഈ പ്രവൃത്തി നോക്കിനിന്നു എന്ന ഒരു മാധ്യമപ്രവർത്തകയുടെ പരാതിയും ഇതിലുണ്ട്. സ്ത്രീകൾക്കെതിരെ തൊഴിലിടങ്ങൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെല്ലാം ലൈം ഗിക ഉദ്ദേശത്തോടെ ജോൺ വിജയ് പെരുമാറിയെന്നാണ്ആ രോപണങ്ങൾ.
ഇയാൾ പൊതു ഒരു ശല്യമാണ്. ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ് ഇയാൾ. ആ സ്ഥലം ഇയാളെപ്പോലുള്ള ചെകുത്താന്മാരെക്കൊണ്ട് നിറഞ്ഞതാണ്. നോ എന്ന വാക്കിന്റെ അർത്ഥം ഇയാൾക്ക് അറിയില്ല. ക്ലബിന്റെ ഓരോ മൂലയിലും സ്മോക്കിങ് സോണിലോ എവിടെ പോയാലും ഇയാൾ പിന്നാലെയുണ്ടാവും. ഒരിക്കൽ ശ ല്യം സഹിക്കവയ്യാതെ എനിക്ക് ക്ലബിലെ ബൗൺസർമാരെ സഹായത്തിന് വിളിക്കേണ്ടി വന്നു എന്നും ഒരു സ്ക്രീൻ ഷോട്ടിൽ പറയുന്നു.
പ്രമുഖ ഗായികയും ആർജെയുമായ ശ്രീരഞ്ജിനി ജോൺ വിജയിയുടെ മോശം പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിൽ ചിന്മയി നന്ദി അറിയിച്ചിരുന്നു. ശ്രീരഞ്ജിനി, നിങ്ങളുടെ അനുഭവം നേരത്തെ പങ്കുവെച്ചിരുന്നു. എനിക്ക് മറ്റ് മൂന്ന് പെൺകുട്ടികളുടെ അനുഭവവും ഇതിന് ശേഷം അറിയാൻ കഴിഞ്ഞു. എല്ലാവരും ജോൺ വിജയിയിൽ നിന്ന് മോശം അനുഭവം നേരിട്ടവരാണ്. ഈ സ്ത്രീകൾ കരുത്ത് കണ്ടെത്തട്ടെ. എല്ലാ കാര്യങ്ങളും തുറന്ന് പറയട്ടെ. നിങ്ങളുടെ പിതാക്കന്മാരുമായി സൗഹൃദം ഉള്ളയാളാണ് അദ്ദേഹമെങ്കിൽ പോലും കാര്യങ്ങൾ തുറന്ന് പറയണമെന്നും ചിന്മയി എക്‌സിൽ കുറിച്ചു.
അതേസമയം ആരോപണങ്ങളോട് ജോൺ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ 2018-ലെ മീടൂ ആരോപണങ്ങൾക്ക് പിന്നാലെ ജോൺ വിജയ് മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. ഹൃദയം തുറന്നുസംസാരിക്കുന്ന വളരെ സത്യസന്ധനായ വ്യക്തിയാണ് ഞാൻ. ഏതെങ്കിലും ഗൂഢലക്ഷ്യത്തോടെയല്ല ഞാൻ പ്രവർത്തിക്കാറുള്ളത്. ചില സമയങ്ങളിൽ എൻ്റെ തമാശകൾ എല്ലാവർക്കും തമാശയല്ലെന്ന് തോന്നാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കപ്പെട്ട സംഭവങ്ങളേക്കുറിച്ച് ശരിക്ക് ഓർമയില്ല. ഞാൻ ഈ ആളുകളെയൊന്നും കണ്ടിട്ടില്ല.
എന്റെ സംഭാഷണം തമാശയായി തോന്നാത്തവരോട് അത്തരം കാര്യങ്ങൾ പിന്നീട് പറയാറില്ല. കൂടുതൽ സംസാരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നതാണ് തന്റെ രീതി. തമാശയായി ഞാൻ പറഞ്ഞ കാര്യങ്ങൾ ആരെയെങ്കിലും ഏതെങ്കിലും സമയത്ത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് എന്നെയും വേദനിപ്പിക്കുന്നു. ആരോട്, എപ്പോൾ എന്ത് പറയണം എന്നറിയാനുള്ള എൻ്റെ പാഠം ഇതായിരിക്കും. ഈ മീ ടൂ മൂവ്‌മെൻ്റിനെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്നുമാണ് ജോൺ വിജയ് പറഞ്ഞിരുന്നത്.
അതേസമയം ഈ വിവാദങ്ങൾ നിലനിൽക്കുമ്പോഴും ജോൺ വിജയ് സിനിമയിൽ സജീവമായി തുടർന്നിരുന്നു. ലൂസിഫർ, ഓരം പോ, സാർപ്പട്ട പാരമ്പരൈ, സലാർ 1, എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലാണ് താരം എത്തിയത്. ദിലീപ് നായകനായി എത്തിയ തങ്കമണി എന്ന ചിത്രമാണ് മലയാളത്തിൽ ജോൺ വിജയുടേതായി പുറത്തുവന്ന ചിത്രം.