നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ

പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. സോഷ്യൽ മീഡിയയിലൂടെ താരകുടുംബം പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.

കഴിഞ്ഞ ദിവസം ഇൻഫ്ലുവൻസർ ദിയ കൃഷ്ണ പങ്കുവെച്ച വീഡിയോയിൽ ഏവരുടെയും ശ്രദ്ധ പോയത് ദിയയുടെ ഭർത്താവ് അശ്വിൻ ഗണേശിലേക്കാണ്. ദിയയും അമ്മ സിന്ധു കൃഷ്ണയും അശ്വിനെ അപമാനിച്ച് സംസാരിച്ചെന്നായിരുന്നു വീഡിയോ കണ്ട ഭൂരിഭാഗം പേരും പറഞ്ഞത്. ഭർത്താവിനെ ദിയ തീരെ ബഹുമാനിക്കുന്നില്ലെന്നും മരുമകനോട് സിന്ധു കൃഷ്ണ പെരുമാറുന്നത് വളരെ മോശമായെന്നും കമന്റുകൾ വന്നു. കമന്റുകൾ കൂടിയതോടെ അശ്വിൻ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

തന്നെ ദിയയും സിന്ധു കൃഷ്ണയും അപമാനിച്ചിട്ടില്ലെന്ന് അശ്വിൻ വ്യക്തമാക്കി. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് പുതിയ വ്ലോഗിൽ സംസാരിക്കുകയാണ് സിന്ധു കൃഷ്ണ. അമ്മുവിനും ഇഷാനിക്കും ഹൻസികയ്ക്കും വീട്ടിൽ ഷൂട്ടുള്ള ദിവസമായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ വളരെ വെെകി. കുഞ്ഞിന് വാങ്ങി വെച്ചിരിക്കുന്നത് വെച്ച് ഒരു വ്ലോഗ് എടുക്കണമെന്ന് ഓസി പറഞ്ഞ് കാെണ്ടിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് കുറേ സാധനങ്ങൾ വാഷ് ചെയ്യാനുണ്ടായിരുന്നു. നാളെയെങ്ങാനും പ്രസവിച്ച് പോയാലോ എന്ന് കരുതി രാത്രി ഡിന്നറിന് വന്നപ്പോൾ എടുക്കാൻ തീരുമാനിച്ചു. ഓസിയും ഞാനും അശ്വിനുമെല്ലാം ക്ഷീണിച്ചിരുന്നു.

പല സാധനങ്ങളും എന്താണെന്ന് അശ്വിനെക്കൊണ്ട് ഗസ് ചെയ്യിക്കുന്നതായിരുന്നു ഓസി ഉദ്ദേശിച്ച കണ്ടന്റ്. എല്ലാവരും ക്ഷീണിച്ചിരുന്നത് കൊണ്ടാണ് കുറച്ച് ലെെറ്റ് ആക്കാൻ കോമഡിയൊക്കെ പറഞ്ഞത്. സഹായത്തിന് ഇഷാനിയെയും അമ്മുവിനെയും വിളിക്കാൻ പറ്റില്ലായിരുന്നു. കാരണം അവർ ക്ഷീണിച്ചിരിക്കുകയായിരുന്നെന്നും സിന്ധു കൃഷ്ണ പറയുന്നു. നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു.

വീഡിയോ ഷൂട്ട് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും അപ്ലോഡ് ചെയ്യുമ്പോഴും ഇല്ലായിരുന്നു. എങ്ങനെയെങ്കിലും ഓസി ഇതെടുത്ത് തീർന്നിരുന്നെങ്കിൽ എന്ന രീതിയിലാണ് ഞാൻ ഇരുന്നത്. കാരണം ഞാൻ വളരെ ക്ഷീണിച്ചിരുന്നു. എനിക്കത് കഴിഞ്ഞിട്ട് കുളിക്കാൻ പോകണമായിരുന്നു. അശ്വിൻ താഴെ ഇരുന്നതിൽ ഒരുപാട് പേർ കമന്റ് ചെയ്തിരുന്നു. പക്ഷെ ഫ്രെയിം സെറ്റ് ചെയ്തപ്പോൾ അശ്വിൻ തന്നെയാണ് താഴെ ഇരുന്നത്. നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റിയെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

ദിയയുടെ പ്രസവത്തെക്കുറിച്ചും സിന്ധു കൃഷ്ണ സംസാരിച്ചു. ഡെലിവറിക്ക് തൊട്ട് മുന്നേ മോൾ വീട്ടിൽ വന്നോ ഇവിടെയാണോ നിൽക്കുന്നതെന്ന് എല്ലാവരും ചോദിക്കും. ഓസി അവളുടെ ഫ്ലാറ്റിൽ തന്നെയാണ് നിൽക്കുന്നത്. തൊട്ടടുത്താണ് ഓസിയുടെ ഫ്ലാറ്റ്. അവിടെയാണ് ഓസിക്ക് ഇഷ്ടം. ഞങ്ങളുടെ വീ‌ട് ഒത്തിരി ആൾക്കാരുള്ള സ്ഥലമാണല്ലോ. അവിടെ അവർക്ക് പ്രെെവസിയുണ്ടാകും. കാറെടുത്താൽ രണ്ടാമത്തെ മിനുട്ടിൽ അവിടെ എത്തും. എന്തെങ്കിലും എമർജൻസിയുണ്ടെങ്കിൽ ഉടനെ അങ്ങോട്ട് പോകാം. ഓസിയെ കണ്ടാൽ പ്രെഗ്നെന്റ് ആണെന്ന് തോന്നില്ല.

ആശുപത്രിയിൽ പോയപ്പോൾ അവിടെയുള്ള സ്ത്രീകൾക്ക് പ്രെഗ്നെന്റ് ലുക്ക് ആണ്. ഓസി മാത്രം ഓടിയോ‌ടി പോകുന്നു. രണ്ടും മൂന്നും ദിവസത്തിൽ പ്രസവിക്കാൻ പോകുന്ന ആളുടെ ലുക്കിലല്ല ഓസി. ഓർത്തുമ്പോൾ ഞാനും അങ്ങനെയായിരുന്നു. ഓസിയെ കണ്ടപ്പോൾ എന്താ വന്നേ, പ്രസവിക്കാറായോ കണ്ടാൽ പറയില്ലെന്ന് ആശുപത്രിയിൽ നിന്നും പറഞ്ഞു. ഓസിയുടേതും എന്നെ പോലെ സ്മൂത്തായ ‍ഡെലിവറി ആയാൽ മതിയായിരുന്നു. റിക്കവറി വളരെ പെട്ടെന്നായിരുന്നു. പ്രെഗ്നൻസിയും ഡെലിവറിയും എനിക്ക് വലിയ ഇഷ്യൂ ആയിരുന്നില്ല. അവൾക്കും അങ്ങനെയായിരുന്നുവെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

നമ്മുടെ പിള്ളേർ കുറച്ച് നാളുകൾക്ക് മുമ്പാണ് ജനിച്ചതെന്ന് ഒരു തോന്നൽ എന്നാണ് സിന്ധു കൃഷ്ണയും കൃഷ്ണകുമാറും നേരത്തെ പറഞ്ഞിരുന്നത്. ഓസിയുടെ ഡെലിവറിയായപ്പോഴേക്കും വീട്ടിൽ ഇഷ്ടംപോലെ എല്ലാ കാര്യത്തിനും ആളായി. പക്ഷെ സിന്ധു ഗർഭിണിയായ സമയത്ത് ആരും സഹായത്തിന് അധികം ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടുപേരും തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. സിന്ധു ആശുപത്രിയിൽ പോകും പ്രസവിക്കും തിരിച്ച് വരും. ഇഷാനിയെ ഹഗർഭിണിയായിരുന്ന സമയത്ത് പെയിൻ വന്നശേഷമാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹെൽത്ത് കാർഡ് പോലും എടുത്തില്ല. തിരികെ വന്ന് ഞാൻ എടുത്ത് കൊണ്ടുപോയതാകട്ടെ അമ്മുവിന്റെ എൽകെജിയിലെ പ്രോഗ്രസ് കാർഡാണ്. വെപ്രാളം കാരണം കണ്ണൊന്നും ശരിക്കും വർക്ക് ചെയ്തില്ല. 2.3 കിലോ തൂക്കം മാത്രമുള്ള സ്മോൾ ബേബിയായിരുന്നു ഇഷാനി. ഓസിയുടെ കുഞ്ഞിനും ഭാരം കുറവാണെന്നാണ് ‍ഡോക്ടർ പറഞ്ഞത്. 2.8 കിലോ ഭാരമേയുള്ളു. അതുകേട്ട് ഓസി ചിരിയായിരുന്നു. നമ്മൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നവെന്ന രീതിയിൽ. കാരണം ‍ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു.

ഇതൊക്കെ ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ കൂട്ടത്തിലാണ് പരിഗണിക്കുക. ജനിച്ചപ്പോൾ ഏറ്റവും ക്യൂട്ട് ബേബി ഇഷാനിയായിരുന്നു. ജോൺസൺസ് ബേബിയുടെ പരസ്യത്തിലൊക്കെ വരുന്ന കുഞ്ഞിനെപ്പോലെയായിരുന്നു. അമ്മുവിന്റെ തല കുറച്ച് വലുതായിരുന്നുവെന്നും ഇരുവരും പറഞ്ഞു. അതിനിടയിൽ കഴിഞ്ഞ ദിവസം ദിയ പ്രസവിച്ചുവെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകൾ വ്യാജ വാർത്ത നൽകിയിരുന്നു. അത് കണ്ട് പലരും തങ്ങളെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നും പുതിയ വീഡിയോയിൽ കൃഷ്ണകുമാർ പറഞ്ഞു.

ദിയയുടെ അ‍ഡ്വാൻസ് പ്രസവം കഴിഞ്ഞവെന്നാണ് തമാശയായി കൃഷ്ണകുമാർ പറഞ്ഞത്. ഇനി ഓസി താൻ അറിയാതെ പ്രസവിച്ചുവോയെന്ന് പോലും സംശയിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു. അശ്വിന്റെ അമ്മപോലും പ്രസവിച്ചോയെന്ന് അറിയാൻ വിളിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു. എല്ലാവരും വിളിയോട് വിളിയാണ്. ഓസി പ്രസവിച്ചുവെന്ന് ഓൺലൈൻ വാർത്ത കണ്ടുവത്രെ. അശ്വിന്റെ അമ്മ വരെ വിളിച്ചുവെന്നതാണ് ഏറ്റവും രസം.

എന്റെ അടുത്ത് എന്താണ് പറയാത്തത് എന്നൊക്കെ ചോദിച്ചു. അവൾ എന്റെ അരികിലിരുന്ന് വണ്ടി ഓടിക്കുകയാണ്. അവൾ ഇതുവരെ പ്രസവിച്ചിട്ടില്ല. പ്രസവിക്കുമ്പോൾ ഞാൻ പറയാം എന്നാണ് അശ്വിൻ അമ്മയ്ക്ക് നൽകിയ മറുപടി. കുവൈറ്റിൽ നിന്ന് സുഹൃത്തുക്കൾ അടക്കം വിളിച്ച് കൺഗ്രാജുലേറ്റ് ചെയ്തു. ഓസി ഇനി പ്രസവിച്ചോ ഞാൻ അറിയാതെയെന്ന് പോലും സംശയിച്ചു എന്നും കൃഷ്ണകുമാർ പുതിയ വീഡിയോയിൽ പറഞ്ഞിരുന്നു.

അഞ്ചാം മാസം മുതൽ ദിയയും അശ്വിനും കുടുംബാംഗങ്ങളുമെല്ലാം കുഞ്ഞിന് വേണ്ട സാധനങ്ങളുടെ പർച്ചേസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം, അമ്മയും അമ്മുവും ഇഷാനിയും ഹൻസുവുമെല്ലാം ബേബിക്കായി വാങ്ങിയ സാധനങ്ങളാണ് നിങ്ങൾക്ക് കാണിച്ച് തരാൻ പോകുന്നതെന്ന് പറഞ്ഞ് ദിയ വീഡിയോ പങ്കുവെച്ചിരുന്നു. ഞാൻ വാങ്ങിയ സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ബാക്കി എല്ലാവരും വാങ്ങിയ സാധനങ്ങൾ ഇതിലുണ്ട്. അശ്വിനെകൊണ്ട് പലതും ഞാൻ ഗെസ്സ് ചെയ്യിപ്പിക്കുന്നുണ്ട്.

പക്ഷെ അതിൽ പല സാധനങ്ങളും എന്തിനുള്ളതാണെന്നോ പേര് എന്താണെന്നോ എനിക്കും അറിയില്ല. ജെന്റർ നോക്കി ഒന്നും വാങ്ങിയിട്ടില്ല. ന്യൂട്രലായാണ് വാങ്ങിയത്. പെൺകൊച്ചാണെങ്കിലും ആൺകൊച്ചാണെങ്കിലും ഞാൻ വാങ്ങിയതെല്ലാം ഇടീപ്പിക്കും. പിങ്ക്, ബ്ലൂ, യെല്ലോ, ഗ്രീൻ തുടങ്ങി എല്ലാ കളറിലും ടവ്വലും ഡ്രസ്സും പില്ലോയുമെല്ലാം വാങ്ങിയിട്ടുണ്ട്. ബെഡ്ഡ് പോലുള്ളവ വാങ്ങിയപ്പോൾ കളർ നോക്കിയില്ല.

ഏറ്റവും നല്ലത് നോക്കി എടുത്തു അത്രമാത്രം. കളർ ഇഷ്ടപ്പെടാതെ കുഞ്ഞ് റിജക്ട് ചെയ്യുന്ന സാധനങ്ങൾ ഞാൻ ഉപയോഗിക്കും. ജപ്പാൻ പ്രോഡക്ട്സും ചെന്നൈയിൽ നിന്നും വാങ്ങിയ ഇംപോർട്ടഡായ പ്രോഡക്ടസുമാണ് ഏറെയും. നൈറ്റികളെല്ലാം എനിക്ക് സമ്മാനിച്ചത് അശ്വിനാണ്. ലണ്ടനിൽ നിന്നും കുഞ്ഞിന് ‍ഞാൻ വാങ്ങിയത് തണുപ്പുള്ള സ്ഥലങ്ങളിൽ‌ പോകുമ്പോൾ മാത്രം ഇടാൻ പറ്റുന്നതാണ്. ബേബി വന്നിറങ്ങുമ്പോൾ ഉപയോഗിക്കാൻ ലക്ഷ്വറി വൈബിലുള്ള സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞു എന്നുമാണ് പുതിയ വ്ലോഗിൽ ദിയ പറഞ്ഞത്.

പണ്ട് ചുരിദാറിന്റെ ദുപ്പട്ടയാണ് ഞാൻ‌ എന്റെ കുഞ്ഞുങ്ങളെ പുതുപ്പിച്ചിരുന്നത്. മുതിർന്നവരുടെ വസ്ത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജെന്റ് ഉപയോഗിച്ചാൽ കു‍ഞ്ഞിന് അലർജി വന്നേക്കും. കയ്യിൽ കിട്ടുന്ന തുണി ഉപയോഗിച്ച് കുഞ്ഞിനെ തുടയ്ക്കരുത്. അതിന് വേണ്ടിയാണ് കുഞ്ഞിന്റെ ഓരോ കാര്യങ്ങൾക്കും പ്രത്യേകം പ്രത്യേകം തുണികളും സാധനങ്ങളും വാങ്ങിയതെന്ന് ദിയയ്ക്ക് നിർദേശങ്ങൾ നൽകി അമ്മ സിന്ധുവും പറഞ്ഞു.

ആശുപത്രിയും സുചിയുമെല്ലാം ഭയമുള്ള വ്യക്തിയാണ് ദിയ. പേടിയുണ്ടോയെന്ന് ചോദിച്ചാൽ ഈ വീട്ടിൽ എല്ലാവരെക്കാളും പേടിയുള്ള ആൾ ഞാനാണ്. എന്നെ ഫോളോ ചെയ്യുന്നവർക്ക് അത് അറിയാമായിരിക്കും. എന്നെ ഇഞ്ചക്ഷൻ വെക്കുന്നതും മറ്റുള്ളവരെ ഇഞ്ചക്ഷൻ വെക്കുന്നതും കാണാനുള്ള മനക്കരുത്ത് എനിക്കില്ല. പക്ഷെ ഇപ്പോൾ ഡെലിവറിക്കായി മനസിനെ പറഞ്ഞ് പ്രിപ്പയർ ചെയ്ത് വെച്ചിരിക്കുകയാണ് ഞാൻ. ഇതിൽ നിന്നും ഇനി എസ്കേപ്പ് ചെയ്യാൻ കഴിയില്ല.

ആ ദിവസം വരും അതിനെ തരണം ചെയ്യണം. വേറെ വഴിയില്ലെന്നും ദിയ പറയുന്നു. 15 ദിവസം മെറ്റേണിറ്റി ലീവിന് അപേക്ഷിച്ചിട്ടുണ്ട്. കിട്ടിയാൽ അറിയിക്കാമെന്ന് അശ്വിനും പറഞ്ഞു. സോഫ്റ്റ്വെയർ എഞ്ചിനീയറാണ് അശ്വിൻ. ഇനി മുതൽ അശ്വിന് ലാപ്ടോപ്പ് ബാഗില്ല. അത് എവിടെ എങ്കിലും കളഞ്ഞിട്ട് ബേബിയുടെ സാധനങ്ങൾ വെക്കുന്ന ബാഗ് അശ്വിൻ തൂക്കും. ഭാവിയിൽ ഈ ബാഗ് തൂക്കി നടക്കുന്ന അശ്വിനെ നിങ്ങൾക്ക് കാണാമെന്നും അശ്വിനെ കളിയാക്കി തമാശയായി ദിയ പറയുന്നുണ്ട്. ദിയയുടെ കുഞ്ഞിനെ ധരിപ്പിച്ച് ഫോട്ടോ എടുക്കാനായി ദിയ ഇരുപത്തിയാറ് വർഷം മുമ്പ് ധരിച്ച കുഞ്ഞുടുപ്പകൾ സിന്ധു കഴുകി ഉണക്കി എടുത്തി വെച്ചിട്ടുണ്ട്.

അതിനുള്ള സാഹചര്യം വരുമ്പോൾ ആ ഉടുപ്പുകൾ ഇടിയിച്ച് കുഞ്ഞിന്റെ ഫോട്ടോകൾ പകർത്തുമെന്ന് ദിയ അമ്മയ്ക്ക് ഉറപ്പ് നൽകി. താൻ പ്രസവിച്ചുവെന്ന് വ്യാജ വാർത്ത കൊടുത്തവരെ കുറിച്ചും ദിയ സംസാരിച്ചു. ഞാൻ ആശുപത്രിയിൽ ഡ്രിപ്പിട്ട് കിടക്കുന്ന ഫോട്ടോയാണ് ചിലർ വ്യാജ വാർത്തയ്ക്ക് തമ്പ്നെയിൽ നൽകിയിരിക്കുന്നത്. പത്ത് പേരെ ചുറ്റും നിർത്തിയാണോ ‍ഞാൻ പ്രസവിക്കുന്നതെന്ന് ആ തമ്പ് കാണുമ്പോൾ‌ തോന്നുമെന്നും ദിയ പറഞ്ഞിരുന്നു.

Vijayasree Vijayasree :