ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. നിലവിൽ ബാലിയിലെ അവധി ആഘോഷത്തിലാണ് ഈ താരകുടുംബം. എന്നാൽ ആഘോഷത്തിനിടയിൽ സമയം കണ്ടെത്തി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സിന്ധു ആരാധകരുമായി സംസാരിച്ചത്.
മരുമകനായി അശ്വിൻ കൂടി കുടുംബത്തിലേക്ക് വന്നതിനുശേഷമുള്ള ഫാമിലി ട്രിപ്പ് എങ്ങനെയുണ്ടെനന്നായിരുന്നു ആദ്യ ചോദ്യം. ‘അശ്വിൻ വളരെ സ്വീറ്റ് ബോയിയാണ്. അശ്വിൻ ഞങ്ങളുടെ കുടുംബവുമായി പെട്ടന്ന് അഡ്ജസ്റ്റാകുന്നുണ്ട്.
ഡൗൺ ടു എർത്താണ്. ഈഗോയൊന്നും ഇല്ലാത്ത കുട്ടിയാണ്. ഞങ്ങൾ ആറുപേർ മാത്രമാണ് യാത്രകൾ ചെയ്യാറുള്ളതെന്നും ഇപ്പോൾ അത് ഏഴുപേരായെന്നും’ താരപത്നി പറയുന്നു.
അതേസമയം ഓസി വിവാഹശേഷം കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതായി തോന്നുന്നു എന്നാണ് വിവാഹശേഷം ദിയയ്ക്ക് വന്ന മാറ്റത്തെ കുറിച്ച് സിന്ധു പറഞ്ഞത്. ദിയയുടെ വിവാഹത്തെ കുറിച്ച് അഹാന ഇമോഷണലായി സംസാരിക്കുന്ന രംഗം കണ്ടതിനുശേഷമുള്ള ദിയയുടെ പ്രതികരണത്തെ കുറിച്ചും ആരാധകർ ചോദിച്ചു.
ആ റിയാക്ഷൻ കണ്ടില്ല. എന്നാൽ അമ്മു ഓസിയെ കുറിച്ച് പറഞ്ഞ വീഡിയോ വളരെ നല്ലതായിരുന്നുവെന്നും ആ വീഡിയോ കണ്ട് ഓസി കരഞ്ഞുവെന്നും അവൾക്ക് അത് ഇഷ്ടപ്പെട്ടുവെന്നും അശ്വിൻ തന്നോട് ഫോൺ വിളിച്ച് പറഞ്ഞിരുന്നതായും സിന്ധു കൂട്ടിച്ചേർത്തു.