പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. സോഷ്യൽ മീഡിയയിലൂടെ താരകുടുംബം പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.
നാല് മക്കളെ വളർത്തി വലുതാക്കിയതിനെക്കുറിച്ച് സിന്ധു കൃഷ്ണ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അമ്മയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മക്കൾക്ക് വേണ്ടിയാണ് മാറ്റിവെച്ചതെന്ന് മൂത്ത മകൾ അഹാനയും ഒരിക്കൽ പറയുകയുണ്ടായി. ഇപ്പോഴിതാ സിന്ധു കൃഷ്ണയുടെ പുതിയ ക്യു ആന്റ് എ സെഷനും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആരാധകരുടെ രസകരമായ നിരവധി ചോദ്യങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സിന്ധു കൃഷ്ണ മറുപടി നൽകുന്നുണ്ട്.
മകൾ ദിയ കൃഷ്ണയുടേയും അശ്വിന്റേയും ജനിക്കാൻ പോകുന്ന കുട്ടി ആണായിരിക്കുമോ പെണ്ണായിരിക്കുമോ എന്ന ചോദ്യത്തിനും സിന്ധു മറുപടി നൽകുന്നുണ്ട്. അറിയത്തില്ല. ചിലർ ആൺ കുട്ടിയായിരിക്കുമെന്നും ചിലർ പെൺകുട്ടിയായിരിക്കുമെന്നും പറയുന്നു. അമ്മുവിനെ ഗർഭം ധരിച്ചിരുന്ന സമയത്ത് അവസാനം വരേയും, എന്റെ ഡോക്ടർ പോലും ആൺകുട്ടിയാണെന്ന് തോന്നുന്നുവെന്നാണ് പറഞ്ഞത്. പെണ്ണായാൽ മതിയായിരുന്നുവെന്ന് ഞാനും കിച്ചുവും പറയുമായിരുന്നു. എല്ലാവരും പറഞ്ഞിരുന്നത് വയർ കണ്ടിട്ട് ആണാണെന്ന് തോന്നുന്നുവെന്നാണ്. പക്ഷെ അമ്മു പെണ്ണായിരുന്നു. അതിനാൽ എന്താണെന്ന് നമുക്ക് പറയാനാകില്ല. സർപ്രൈസ് ആകട്ടെ. അതാകും നല്ലത് എന്നാണ് സിന്ധു നൽകുന്ന മറുപടി.
അതേസമയം അഹാനയ്ക്ക് എന്ത് സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്നറിയാം. അവളെ എങ്ങനെയാണ് വളർത്തിയതെന്നും ഒരാൾ ചോദിക്കുന്നുണ്ട്. നിങ്ങളുടെ സ്വാധീനം അവളുടെ ക്യാരക്ടറിൽ കാണാം എന്നും ചോദിച്ചയാൾ സിന്ധുവിനോടായി പറയുന്നുണ്ട്. എല്ലാ മക്കൾക്കും നല്ല സ്വാധീനുണ്ടാക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളതെന്നായിരുന്നു സിന്ധുവിന്റെ മറുപടി. ഇതിനിടെ നിമിഷ് രവിയെക്കുറിച്ചുള്ള അഭിപ്രായ എന്തെന്നും ഒരാൾ ചോദിക്കുന്നുണ്ട്.
ഛായാഗ്രാഹകനായ നിമിഷ് രവി അഹാനയുടെ അടുത്ത സുഹൃത്താണ്. ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിമിഷിന്റെ ജന്മദിനത്തിൽ അഹാന പങ്കിട്ട കുറപ്പും നേരത്തെ വൈറലായിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കളാണെന്നാണ് നിമിഷും അഹാനയും നേരത്തെ പറഞ്ഞിട്ടുള്ളത്. അതൊരു ഔട്ട് ഓഫ് സിലബസ് ചോദ്യം ആണല്ലോ. നിമിഷ് രവി ഈസ് എ സ്വീറ്റ് ബോയ്. നമ്മൾ പരിചയപ്പെടുന്നത് 2016 ലാണ്. അമ്മു കരി എന്നൊരു മ്യൂസിക് വീഡിയോ ചെയ്തപ്പോഴാണ് പരിചയപ്പെടുന്നത്.
ജോലിയുടെ കാര്യത്തിൽ മിടുക്കനാണ്. ഛായാഗ്രാഹകൻ എന്ന നിലയിലുള്ള അവന്റെ നേട്ടങ്ങളിൽ അഭിമാനമുണ്ട്. അടിപൊളിയാണ്. അവൻ കാരണമാണ് അമ്മുവിന് ലൂക്ക ലഭിച്ചത്. വളരെ വളരെ നല്ല പയ്യനാണ്. നല്ല സിനിമകളാണ് നിമിഷിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവസാനം ചെയ്ത ലക്കി ഭാസ്‌കർ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. സ്വീറ്റ് ബോയ് ആണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്.” എന്നാണ് നിമിഷ് രവിയെക്കുറിച്ച് സിന്ധു പറയുന്നത്.
പ്രിയപ്പെട്ട ഓർമ്മ പങ്കുവെക്കാനും സിന്ധുവിനോട് ഒരാൾ ആവശ്യപ്പെടുന്നുണ്ട്. ഒരുപാട് നല്ല ഓർമ്മകളുണ്ട്. എങ്കിലും ഏറ്റവും പ്രിയപ്പെട്ട ഓർമ്മ അമ്മുവിന്റെ ജനനമാണെന്നാണ് സിന്ധു പറയുന്നത്. മദർഹുഡ് ആദ്യമായി അനുഭവിക്കുമ്പോൾ കിട്ടുന്ന ഫീൽ വളരെ സ്‌പെഷ്യലാണ്. അമ്മു ജനിച്ച ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മയാണെന്നും അവർപറയുന്നു.
അതേസമയം. മറ്റെല്ലാ മക്കൾ ജനിച്ച ദിവസവും സന്തോഷമുള്ള ഓർമ്മ തന്നെയാണ്. എങ്കിലും ആദ്യത്തേത് മനസിൽ അടിപൊളിയായി നിൽക്കുന്നത് എന്നും സിന്ധു പറയുന്നു. ഇത് കേൾക്കുന്ന ഓസി, ഇഷാനി, ഹൻസു, നിങ്ങളെ പ്രസവിച്ചതും എനിക്ക് വളരെ വളരെ മെമ്മറബിൾ ആണ് കെട്ടോ എന്നും സിന്ധു കൃഷ്ണ പറയുന്നുണ്ട്.
ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. മൂത്തമകൾ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും വരാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധു. റിലേറ്റീവ്സ് ഒന്നും അമ്മുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. എന്ത് ചോദിക്കാനാണ്..? അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്നാണ് സിന്ധു പ്രതികരിച്ചത്.
അതേസമയം, മലയാളത്തിൽ തിളങ്ങി നിൽക്കുന്ന അഹാന കരിയറിൽ ശ്രദ്ധ കൊടുക്കുന്നതിനാലാണ് വിവാഹത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. അതേസമയം അഹാനയും ഛായാഗ്രഹകൻ നിമിഷ് രവിയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളുമുണ്ട്. എന്നാൽ ഇന്നേവരെ അഹാന ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിട്ടില്ല.
അഹാനയുടേയും നിമിഷിന്റേയും സൗഹൃദം പലപ്പോഴും ഗോസിപ്പുകളിലേയ്ക്ക് പോയിട്ടുണ്ട്. ചെറുപ്പം മുതൽ വളരെ അടുത്ത സുഹൃത്തുക്കളാണ് നിമിഷും അഹാനയും. ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തിയിരുന്നു. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്.
ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ദിയയുടെ നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. നിമിഷിന് വിവാഹാശംസകൾ നേർന്ന് കൊണ്ട് ഒരുപാട് മെസേജുകളും വരാൻ തുടങ്ങി. പിന്നാലെ നിമിഷ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായിട്ടും വിവാഹനിശ്ചയവും നടത്തിയിട്ടില്ല. ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു…’ എന്നും നിമിഷ് പറഞ്ഞിരുന്നു. അടുത്തിടെ തന്റെ വിവാഹകാര്യത്തെ കുറിച്ച് അഹാന പറഞ്ഞിരുന്നു. ഈ വർഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും എന്നായിരുന്നു അഹാന ആദ്യം മറുപടി പറഞ്ഞത്. എന്നാൽ പിന്നീട് ഇത് തിരുത്തി ”ഇല്ല, രണ്ട് വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണും,’ എന്നായിരുന്നു അഹാന പറഞ്ഞത്.
അടുത്തിടെയായിരുന്നു അഹാന രാജസ്ഥാനിലേയ്ക്ക് പോയത്. കഥകളിൽ വായിച്ചത് പോലെയുള്ള കാഴ്ചകളായിരുന്നു അവിടെ തന്നെ കാത്തിരുന്നതെന്ന് അഹാന കുറിച്ചിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ളൊരു വീഡിയോയിലൂടെ മനോഹരമായ കാഴ്ചകളായിരുന്നു പങ്കുവെച്ചത്. നിമിഷ് രവിയും അഹാനയ്‌ക്കൊപ്പമുണ്ടായിരുന്നു. രാജസ്ഥാനില മനോഹരനിമിഷങ്ങൾ. ഇത് പകർത്തിയക് നിമിഷ് രവിയാണ്, എഡിറ്റ് ചെയ്തത് ഞാൻ തന്നെയാണ്. മനസിലെന്നും മനോഹരമായി ഓർത്തെടുക്കാൻ പറ്റുന്ന മുഹൂർത്തങ്ങളായിരുന്നു യാത്രയിലേത് എന്നും അഹാന കുറിച്ചിരുന്നു. അല്ലെങ്കിലും സിനിമാട്ടോഗ്രാഫർ എടുക്കുന്ന വിഷ്വൽസിന് ഒരു പ്രത്യേക ഭംഗിയാണെന്നായിരുന്നു പലരും കുറിച്ചിരുന്നത്.
അടുത്തിടെ സിന്ധു പങ്കുവെച്ച കശ്മീർ യാത്രയുടെ വീഡിയോയും വൈറലായിരുന്നു. മൂന്ന് മക്കൾക്കും തന്റെ രണ്ട് കൂട്ടുകാരികൾക്കുമൊപ്പമാണ് യാത്ര. കൂട്ടുകാരികളുമായി സംസാരിക്കവെ തന്റെ വണ്ണം കൂടിയതിനെക്കുറിച്ചും സിന്ധു സംസാരിക്കുന്നുണ്ട്. കൊവിഡിന് ശേഷമാണ് ഞാൻ വണ്ണം വെച്ചത്. കൊവിഡ് വരെ ഞാൻ കൺട്രോളിലായിരുന്നു. കൊവിഡിന് ശേഷം വീട്ടിൽ കൂടുതൽ നല്ല ഭക്ഷണങ്ങൾ വെച്ചു, വ്യായാമം കുറഞ്ഞു. വീട്ടിൽ നിന്നിറങ്ങിയാൽ നേരെ കാറിൽ പോകും.
കുറച്ച് നാൾ യോഗയുണ്ടായിരുന്നു. അപ്പോൾ മൂന്ന് നാല് കിലോ കുറഞ്ഞു. പക്ഷെ രാവിലെ ഉറക്കമാെഴിവാക്കി യോഗ ചെയ്യാൻ എനിക്ക് മടിയായിരുന്നു. കുറച്ച് നാൾ കഴിഞ്ഞ് യോഗ ഇൻസ്ട്രക്റ്റർ ഹിമാലയൻ ടൂർ പോയി. പിന്നെ മടിയായി നിർത്തി. ജിമ്മിൽ ജോയിൻ ചെയ്യാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും സിന്ധു കൃഷ്ണ പറയുന്നു.
വീട്ടിൽ ഒരുപാട് പേരുണ്ട്. അസുഖമുള്ളവരുണ്ട്. ഓരോ ദിവസം ആർക്കെങ്കിലും അപ്പോയിന്റ്മെന്റുണ്ടാകും. അതിൽ നിന്നൊന്നും മാറി നിൽക്കാൻ പറ്റുന്ന അവസ്ഥയല്ലായിരുന്നു. പക്ഷെ ഇനി സ്വന്തം കാര്യത്തിൽ ശ്രദ്ധ നൽകണം. നമുക്കൊന്ന് ആരോഗ്യകരമായി ഇരുന്നാലല്ലേ ഈ ഭൂമിയിൽ കുറച്ച് കാലം നിൽക്കാനാകൂ. 24 മണിക്കൂറും മറ്റുള്ളവർക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നുണ്ട്. പക്ഷെ അതിനും എനർജി വേണ്ടതുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
ഒരു ഘട്ടത്തിൽ ദിയയും അഹാനയും അകൽച്ചയിലാണ്, ദിയ വീട്ടുകാരിൽ നിന്നും അകൽച്ച കാണിക്കുന്നു, ഭർത്താവിനോടല്ലാതെ മാതാപിതാക്കളോട് സ്നേഹം കാണിക്കുന്നില്ല എന്നിങ്ങനെ പല വ്യാഖ്യാനങ്ങളുടെ അവരുടെ യൂട്യൂബ് വീഡിയോകളുടെ കമന്റ് ബോക്സിൽ വന്നിരുന്നു. എന്നാൽ ഇടയ്ക്ക് താര കുടുംബം തന്നെ ഈ അഭ്യൂഹങ്ങൾ തള്ളിയിട്ടുണ്ട്. ദിയ ഒപ്പമില്ലാത്തതിന്റെ വിഷമം സിന്ധു കൃഷ്ണ പങ്കുവെച്ചു.
ഓസിയെ ശരിക്കും മിസ് ചെയ്യുന്നു. ഇവിടെ നല്ല പോലെ ആസ്വദിക്കുമ്പോഴും ഇവരൊക്കെ ഇവിടെയുണ്ടെങ്കിലും ഓസിയെ മിസ് ചെയ്യുന്നു. ഓസി ഞാൻ പറയുന്നത് പലതും കേൾക്കാത്ത ആളാണ്. ഇവരൊക്കെയുള്ളപ്പോൾ ഓസി ഭയങ്കര ഫണ്ണിയായിരിക്കും.ശരിക്കും മിസ് ചെയ്യുന്നു. ഓസിക്കും അങ്ങനെയായിരിക്കും എന്നെനിക്ക് അറിയാം. പക്ഷെ ഓസി ഗർഭിണിയായത് കൊണ്ട് അത് പ്രാക്ടിക്കൽ അല്ല. അടുത്ത വർഷം ഈ സീസണിൽ കുഞ്ഞിനെയും കൊണ്ട് അവളും വരുമെന്നാണ് പറയുന്നതെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കി.