ഏറെ നാളത്തെ ഇടവേളകള്‍ക്ക് ശേഷം ചിമ്പു ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിലൂടെയാണ് ശക്തമായതിരിച്ചുവരവ് നടത്തിയത് . ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന മാനാട് എന്ന ചത്രത്തിന് വേണ്ടി വളരെ അധികം പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഊട്ടിയിലാണ് ചിത്രീകരിയ്ക്കുന്നത്. മുന്നൂറ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഒരു ദിവസം ചിത്രത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതും എന്നതും വലിയ പ്രത്യേകതയാണ്. ഇവര്‍ക്ക് പുറമെ എണ്‍പതോളം സാങ്കേതിക പ്രവര്‍ക്കരുമുണ്ട്.
ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്‌ക്കേ ഞായറാഴ്ചകളില്‍ തനിക്ക് നിര്‍ബന്ധമായും അവധി വേണം എന്ന കണ്ടീഷന്‍ വച്ചിരിയ്ക്കുകയാണ് ചിമ്ബു. കുട്ടിക്കാലം മുതല്‍ക്കെ അത് ശീലമാണെന്നാണ് ചിമ്ബു പറഞ്ഞിരിയ്ക്കുന്നത്. ഇതോടെ വെട്ടിലായിരിയ്ക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
ഇത്രയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും സാങ്കേതികപ്രവര്‍ത്തകരെയും നേരത്തെ തന്നെ ഊട്ടിയില്‍ എത്തിച്ചു കഴിഞ്ഞു. മൂന്ന് ഞായര്‍ ഉള്‍പ്പടെയുള്ള ദിവസങ്ങളുടെ പേയ്‌മെന്റും കൊടുത്തു. ഇനി ഞായറാഴ്ചകളില്‍ ഷൂട്ടിങ് നടന്നില്ലെങ്കില്‍ അത്രയും സാമ്ബത്തിക നഷ്ടം നിര്‍മാതാവിനുണ്ടാവും. ചിമ്ബുവുമായി കാര്യമായ ചര്‍ച്ചയിലാണത്രെ അണിയറ പ്രവര്‍ത്തകര്‍.
simbu new movie issue