തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് സിമ്പു. ഫിലിം മേക്കർ ടി രാജേന്ദ്രന്റെ മൂത്ത മകനും കൂടിയാണ് താരം. സിമ്പുവിന്റെതായി പുറത്തിറങ്ങാറുള്ള സിനിമകൾക്കെല്ലാം തന്നെ തമിഴകത്ത് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇതായിപ്പോൾ തമിഴകത്ത് തരംഗം സൃഷ്ടിച്ച സംവിധായകൻ വെങ്കട്ട് പ്രഭുവിന്റെ സിനിമയിൽ നിന്ന് സിമ്പുവിനെ പുറത്താക്കി എന്ന വിവരമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് സുരേഷ് കാമാച്ചിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്
സിമ്പുവിന്റേതായി മുന്‍പ് പ്രഖ്യാപിക്കപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു മാനാട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിലേറെയായിരുന്നു. മാനാടില്‍ ഇനി സിമ്പു ഉണ്ടാവില്ലെന്ന തരത്തിലാണ് നിര്‍മ്മാതാവ് സുരേഷ് കാമാച്ചി പ്രതികരിച്ചിരിക്കുന്നത്. സിനിമ ഏറെ വൈകിയത് കാരണമാണ് നടനെ മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതേക്കുറിച്ച് സംവിധായകന്‍ വെങ്കിട് പ്രഭുവും ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു . മാനാടില്‍ സഹോദരന്‍ സിമ്പുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തില്‍ വിഷമമുണ്ടെന്നും എല്ലാ കാര്യങ്ങളും സാഹചര്യത്തിനനുസരിച്ചാണ് നടക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
വൈകാരികവും സാമ്പത്തികവുമായ സമ്മര്‍ദ്ദം കൊണ്ടുളള നിര്‍മ്മാതാവിന്റെ ഈ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. വെങ്കിട് പ്രഭു പറഞ്ഞു. അതേസമയം സിമ്പുവിന് പകരം തമിഴിലെ മറ്റൊരു താരം ചിത്രത്തിലേക്ക് ഉടനെത്തുമെന്നാണ് അറിയുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.
simbu called off manad- venkat prabhu