ശിവന്റെയും ഗംഗയുടേയും കൂടിച്ചേരൽ! യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ‘ശിഗ’

പുരാണങ്ങളിൽ മാത്രം കേട്ട് കൊണ്ടിരിക്കുന്ന ശിവനും ഗംഗയും ഒടുവിൽ കൂടിച്ചേർന്നു. സംഗീത സംവിധായകനും ഗായകനുമായ മധു ബാലകൃഷ്ണന്റെ സ്വര മാധുര്യത്തിൽ അലിഞ്ഞ് ‘ശിഗ’ മ്യൂസിക് ആൽബം.

കഴിഞ്ഞ ദിവസമാണ് ബ്ലിസ് എന്ന യൂട്യൂബ് ചാനലിലൂടെ ശിഖ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് ആൽബം റിലീസ് ചെയ്തത്. പുണ്യ നദിയായ ഗംഗ ദേവിയ്ക്ക് ശിവനോടുള്ള ഇന്നും നിലയ്ക്കാത്ത പ്രണയത്തിന്റെ കഥ പറയുന്ന ശിഗയ്ക്ക് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ശിവന്റെയും ഗംഗയുടേയും കൂടിച്ചേരലാണ് ഈ പാട്ടിന്റെ ഇതിവ്യത്തം.

ആറ് ദിവസം മുൻപ് റിലീസ് ചെയ്ത ശിഖ ഒരു ലക്ഷം കാഴ്ചക്കാരോട് അടുക്കുകയാണ്. സംഗീതത്തിന് ഭാഷയില്ല, വരികളും ആലാപനവും അതിഗംഭീരം, വിശ്വൽ എഫക്റ്റ് ഏറ്റവും മികച്ചത് തുടങ്ങിയ ക മന്റുകളാണ് പ്രേക്ഷകർ നൽകുന്നത്. ഓരോ നിമിഷവും വീണ്ടും കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന എന്തോ ഒരു എലമെന്റ് ശിഗയ്ക്ക് ഉണ്ടെന്നാണ് മിക്കവരും പറയുന്നത്

ഗായകൻ മധുബാലകൃഷ്ണൻ, ഹരിത ബാലകൃഷ്ണൻ, അനഘ മുരളി, ജോൺസി വർഗീസ് തുടങ്ങിയവരാണ് ഗാനം ആലപിക്കുന്നത്. സംഗീതത്തിന്റെ ദൃശ്യങ്ങളെല്ലാം ആനിമേറ്റഡ് രീതിയിലാണ് ചിത്രീകരിച്ചത്. ശ്രീലങ്കയിൽ നിന്നും കല്പന, ബംഗ്ലാദേശിൽ നിന്നും എം ഡിമുഹമ്മദാണ് ആനിമേറ്റഡ് ഒരുക്കിയത്

പാട്ടിന്റെ വരികളും മ്യൂസിക്കും ചെയ്തിരിക്കുന്നത് സുനിൽ എസ് പി. പശ്ചാത്തല സംഗീതം രോഹിത് ഗോപാലകൃഷ്ണൻ, ലീഡ് ഗിത്താർ രാഹുൽ ഭാസി, ബെയ്‌സ് ഗിത്താർ സലിം പി, കോറസ് ലീഡ് വിനു പി ജെ, ദീപക് ആർ എ സ്, വയലിൻ ജയകൃഷ്ണൺ. വിദേശ രാജ്യങ്ങളിലുള്ളവരും ആൽബത്തിൽ പങ്കാളികളാകുന്നുണ്ട്. ലീഡ് വയലിൻ അലക്‌സാണ്ടർ( ഉക്രയിൻ) , മോഹനവീണ അമർ( ഇസ്രായേൽ), ബെയ്‌സ് വയലിൻ ജൂലിയൻ പെറി( ഫ്രാൻസ്)

Noora T Noora T :