കൊറോണ വൈറസ് പടർന്ന് പിയടിക്കുന്ന സാഹചര്യത്തിൽ ആമേരിക്കയിൽ കുടുങ്ങി സംവിധായകന്‍ സിദ്ദിഖ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്
അതെ സമയം സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ഡോക്ടറുമാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഒറ്റ കെട്ടായി നില്കുന്ന ജനങ്ങളും ലോകത്തിനു തന്നെ മാതൃകയാവുകയാണ് ഇന്നെനും സിദ്ദിഖ് പറയുന്നു
തുടര്‍ന്ന് എയര്‍പോട്ടുകള്‍ എല്ലാം അടച്ച സാഹചര്യത്തില്‍ അമേരിക്കയില്‍ കുടുങ്ങിയിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. താന്‍ അമേരിക്കയിലാണെന്ന വിവരം സിദ്ദിഖ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അമേരിക്ക അടക്കം ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളെല്ലാം കൊറോണ വൈറസ്സിന് മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെ കേരളം അവര്‍ക്കെല്ലാം മാതൃകയാവുകയാണെന്ന് സിദ്ദിഖ് കുറിപ്പില്‍ പറഞ്ഞു.
സിദ്ദിഖിന്റെ കുറിപ്പ്…..
ഞാന്‍ ഇപ്പോള്‍ അമേരിക്കയിലാണ്.. നാട്ടില്‍ എയര്‍പോര്‍ട്ടുകള്‍ എല്ലാം അടച്ചതു കൊണ്ട് തിരിച്ചു പോരാനാകാതെ ഞാനിവിടെ കഴിയുകയാണ്…അമേരിക്ക അടക്കം ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളെല്ലാം കൊറോണ വൈറസ്സിന് മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍, ഈ മഹാ വിപത്തിനെതിരെ ധീരമായി ചെറുത്ത് നില്പു നടത്തുന്ന നമ്മുടെ കൊച്ചു കേരളത്തിലെ സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ഡോക്ടറുമാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഒറ്റ കെട്ടായി നില്കുന്ന ജനങ്ങളും ലോകത്തിനു തന്നെ മാതൃകയാവുകയാണ് ഇന്ന്…നിപ്പയെ തുരത്തിയ,വെള്ളപ്പൊക്കത്തെ തോല്പിച്ച, നമ്മള്‍ ഈ മഹാമാരിയും മറികടക്കും തീര്‍ച്ച.
sidique