കൊ ല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയുടെ അമ്മ ഗര്‍ഭിണി; കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി കുടുംബം!

കുറച്ച് നാളുകള്‍ക്ക് മുമ്പ് കൊ ല്ലപ്പെട്ട പഞ്ചാബി ഗായകന്‍ ശുഭ്ദീപ് സിംഗ് സിദ്ധുവെന്ന സിദ്ധു മൂസാവാലയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. മൂസാവാലയുടെ അമ്മ ചരണ്‍ കൗര്‍ ഉടന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുമെന്നാണ് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് മാതാപിതാക്കള്‍ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം അമ്മയ്ക്ക് 58 ഉം അച്ഛന് 60 ഉം ആണ് പ്രായം. 2022ല്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍സയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മൂസാവാല അതേ വര്‍ഷം മെയ് 29നാണ് കൊ ല്ലപ്പെട്ടത്.

ബാല്‍കൗര്‍ സിങ്ങിന്റെയും ചരണ്‍ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. മകന്റെ അപ്രതീക്ഷിത മരണം ദമ്പതികളെ തളര്‍ത്തിയിരുന്നു.2022 മെയ് 29 ന് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ച് കാറിലെത്തിയ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചു കൊ ന്നത്.

യുവാക്കള്‍ക്കിടയില്‍ ജനപ്രിയനായിരുന്നു മൂസാവാല. സ്വന്തം ഗാനങ്ങള്‍ എഴുതി പാടിയിരുന്നത് ഇദ്ദേഹം തന്നെയായിരുന്നു. ഏറ്റവും ധനികനായ പഞ്ചാബി ഗായകരില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു.

ഗായകന്‍ അന്തരിച്ചിട്ടും ഇദ്ദേഹത്തിന്റെ പല ഗാനങ്ങളും ദശലക്ഷക്കണക്കിന് കാഴ്ചകളാണ് നേടുന്നത്. 2017 ലാണ് സിദ്ധു മൂസാവാല ആദ്യ ഗാനമായ ‘ജി വാഗണ്‍’ ഇറക്കിയത്. കൂടാതെ ജനപ്രിയ ആല്‍ബങ്ങളുടെ ഒരു പരമ്പരയിലൂടെ പഞ്ചാബില്‍ ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ‘ലെജന്‍ഡ്’, ‘സോ ഹൈ’, ‘ദി ലാസ്റ്റ് റൈഡ്’ തുടങ്ങിയ ഹിറ്റുകള്‍ മൂസാവാല തീര്‍ത്തു.

Vijayasree Vijayasree :