മകനൊരു ഭിന്നശേഷിക്കാരനായത് കാരണം മറ്റുള്ളവരുടെ സഹതാപം വേണ്ടെന്ന തീരുമാനത്തിലാണ് അവനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത്; സിദ്ദിഖ് മുന്പ് പറഞ്ഞത്!

സിനിമാ ലോകത്തെയും മലയാളകളെയും ഏറെ വേദനിപ്പിച്ച വിയോഗമായിരുന്നു നടന്‍ സിദ്ദിഖിന്‍റെ മകന്‍ റാഷിന്‍റേത്. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന്‍ അന്തരിച്ചത്. സാപ്പി എന്ന് വിളിക്കുന്ന റാഷിന്‍ ഭിന്നശേഷിക്കാരനാണ്. മുപ്പത്തിയേഴാമത്തെ വയസിലുള്ള താരപുത്രന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് ഏവരും.

ഈ വേളയില്‍ സിദ്ധിഖ് തന്‍ർറെ മൂത്ത മകനെ പരിപാലിച്ചതിനെ കുറിച്ചും സഹോദരന്‍ ഷഹീന്‍ ചേട്ടനെ കൊച്ചു കുഞ്ഞിനെ പോലെ നോക്കിയതിനെ കുറിച്ചെല്ലാമുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. സിദ്ദിഖിന്റെ മൂത്തമകനെ കുറിച്ച് അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. മാധ്യമങ്ങളുടെ മുന്നില്‍ നിന്നെല്ലാം വര്‍ഷങ്ങളായി മകനെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു താരം. എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് സിദ്ദിഖ് തന്നെ തുറന്ന് സംസാരിച്ചിരുന്നു. ആ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

മകനൊരു ഭിന്നശേഷിക്കാരനായത് കാരണം മറ്റുള്ളവരുടെ സഹതാപം വേണ്ടെന്ന തീരുമാനത്തിലാണ് അവനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് സിദ്ദിഖ് പറഞ്ഞത്. സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മൂത്തമകനാണ് റാഷിന്‍. ഭിന്നശേഷിക്കാരനായ മകനെ കുറിച്ചോ തന്റെ കുടുംബത്തിലെ കാര്യങ്ങളോ സിദ്ദിഖ് വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല.

എന്നാല്‍ ഇളയമകനും നടനുമായ ഷഹീന്റെ വിവാഹത്തോട് കൂടിയാണ് താരകുടുംബത്തിലെ വിശേഷങ്ങള്‍ കൂടുതലായും ചര്‍ച്ചയായത്. തന്റെ വിവാഹത്തിന് സുഖമില്ലാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച ഷഹീന്റെ വീഡിയോ വൈറലായിരുന്നു. ചേട്ടന്‍റെ കൈ കോര്‍ത്ത് പിടിച്ചായിരുന്നു മിക്ക ഫോട്ടോകളില്ും ഷഹീന്‍ നിന്നിരുന്നത്. മാത്രമല്ല, ഷഹീന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും റഷീന്‍ എന്ന സാപ്പിയുടെ ചിത്രങ്ങള്‍ കാണാമായിരുന്നു.

ഈ മകനെ കുറിച്ച് സിദ്ധിഖിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളു. മാത്രമല്ല ഒരു കൊച്ച് കുഞ്ഞിനെ നോക്കുന്നത് പോലെയുള്ള പരിഗണനയും സ്‌നേഹവും കൊടുത്താണ് സാപ്പിയെ എല്ലാവരും നോക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം സാപ്പിയുടെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷമാക്കിയ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. പലപ്പോഴും സഹോദരനെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ ഷഹീന്‍ പങ്കുവെക്കാറുണ്ടായിരുന്നു.

‘നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒന്നുമല്ലെങ്കില്‍ സ്‌നേഹമുള്ള ഒരു സഹോദരനുണ്ടെങ്കില്‍, നിങ്ങള്‍ സമ്പന്നനാണെന്നാണ്’, ചേട്ടനൊപ്പമുള്ള ഫോട്ടോയ്ക്ക് ഷഹീന്‍ നല്‍കിയ ക്യാപ്ഷന്‍. അതുപോലെ സഹോദരനൊപ്പം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള ചാരിറ്റിയില്‍ ഭാഗമായതിന്റെയും അവരുടെ പരിശീലന പരിപാടികള്‍ക്കൊപ്പം പങ്കുചേര്‍ന്നതിന്റെ സന്തോഷവും ഷഹീന്‍ പങ്കുവെച്ചിരുന്നു. അത്രത്തോളം സഹോദരന് വേണ്ടി ചെലവഴിച്ച ആളാണ് ഷഹീനും പിതാവ് സിദ്ദിഖും.

ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ സിദ്ദിഖിന് നേരിടേണ്ടതായി വന്നിരുന്നു. ശേഷം നടന്‍ രണ്ടാമതും വിവാഹം കഴിച്ചെങ്കിലും മക്കളെ ചേര്‍ത്ത് പിടിച്ച് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അതേസമയം സിദ്ദിഖിന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുകയാണ് സിനിമാലോകം. പ്രമുഖരടക്കം താരപുത്രന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരുന്നു. നടന്‍ കലാഭവന്‍ ഷാജോണ്‍, ടിനി ടോം തുടങ്ങി മരണവിവരം അറിഞ്ഞവര്‍ സിദ്ദിഖിന്റെ വീട്ടിലെത്തിയിരുന്നു.

ഇത്രയും നല്ലൊരു അച്ഛനെ കിട്ടിയ സാപ്പി പുണ്യം ചെയ്ത കുട്ടിയാണെന്നും സാപ്പി എപ്പോഴും നിങ്ങള്‍ക്കും കുടുംബത്തിനുമൊപ്പം ഉണ്ടാകുമെന്നും ചിലര്‍ കമന്‍റ് ചെയ്യുന്നു. വളരെകുറച്ച് കാലം മാത്രമേ ഒരുമിച്ചു ജീവിച്ചുള്ളൂവെങ്കിലും ഒരുപാട് സന്തോഷത്തോടെയും സ്നേഹത്തോടെയും അല്ലേ സാപ്പിയെ നിങ്ങള്‍ പരിപാലിച്ചത്. അതിന്‍റെ എല്ലാ നന്മകളും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ നല്ലൊരു അച്ഛനാണ് സിദ്ദിഖ് എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

Vijayasree Vijayasree :