ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലൊകത്തെയാകെ ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു അമ്മ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ യുവ നടിയുടെ ലൈം ഗീകാരോപണം. നേരത്തെ മീടൂ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലു നടി തുറന്ന് പറഞ്ഞിരുന്നുവെങ്കിലും കേസിൽ കാര്യമായ പുരോഗതി സംഭവിച്ചിട്ടില്ലായിരുന്നു.
ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഈ കൂടുതൽ ചർച്ചയാകുന്നതും. കൂടുതൽ തെളിവുകൾ പോലീസ് കണ്ടെത്തുന്നതും. സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. നടന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി വരുന്നതിന് പിന്നാലെ തുടർ നടപടികളും കുറ്റപത്രവും നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽവച്ച് പെൺകുട്ടിയെ സിദ്ദിഖ് ബ ലാത്സംഗം ചെയ്തുവെന്നാണ് കേസ്. സിനിമ ചർച്ച ചെയ്യാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബ ലാത്സംഗം ചെയ്തുവെന്നാണ് നടി മൊഴിനൽകിയിരിക്കുന്നത്. 101 ഡി നമ്പർ മുറിയിൽ വെച്ചാണ് പീ ഡനമെന്നായിരുന്നു യുവതിയുടെ മൊഴി.
ഒന്നര മാസത്തിനിടയിലെ അന്വേഷണത്തിൽ പരാതിക്കാരിയുടെ ആരോപണം ശരി വയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേക അന്വേഷണസംഘത്തിന് കണ്ടെത്താനായത്. ജനുവരി 27ന് രാത്രി 12 മണിക്ക് മുറി എടുത്ത സിദ്ദിഖ് പിറ്റേ ദിവസം വൈകിട്ട് 5 മണി വരെ ഹോട്ടലിൽ ഉണ്ടായിരുന്നതായി ഹോട്ടൽ രേഖകളിൽ നിന്ന് വ്യക്തമായി.
ഗ്ലാസ് ജനലിലിലെ കർട്ടന് മാറ്റി പുറത്തേയ്ക്ക് നോക്കിയാൽ സ്വിമ്മിംഗ് പൂൾ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിയ്ക്കൊപ്പം നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘം ഇക്കാര്യം സ്ഥരീകരിച്ചു. ചോറും മീൻ കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെയ്ക്കുന്ന ഹോട്ടൽ ബില്ലും അന്വേഷണ സംഘം കണ്ടെത്തി.
പീ ഡനം നടന്ന് ഒരുവർഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസ് അന്വേഷണത്തിൽ സുഹൃത്ത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും കൂട്ടുകാരിയ്ക്കുമൊപ്പമാണ് ഹോട്ടലിൽ എത്തിയതെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഇതും മൂന്ന് പേരും ശരിവെച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് സ്വതന്ത്രമായ സാക്ഷി മൊഴികളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വിവരം.
ലൈം ഗിക പീഡനത്തിന് ശേഷം കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് യുവതി കടന്നു പോയത്. ആ ത്മഹത്യ പ്രേരണയുണ്ടായി. ഗ്ലാസ് ജനൽ ഉൾപ്പെടെ ഹോട്ടൽ മുറിയുടേതിന് സമാനമായ രംഗങ്ങൾ കാണുന്നത് മാനസിക വിഭ്രാന്തിയ്ക്ക് ഇടയാക്കി. തുടർന്ന് കാക്കനാട്ടും പിന്നീട് കൊച്ചി പനമ്പിള്ളി നഗറിലുമുള്ള രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സ തേടിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് വനിതാ ഡോക്ടർമാരും ഇക്കാര്യം ശരിവെയ്ക്കുകയും അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴിനൽകുകയും ചികിത്സാ വിവരങ്ങൾ കൈ മാറുകയും ചെയ്തിരുന്നു. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങൾ ഫോറൻസിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നടി ഉന്നയിക്കുന്നതെന്നുമാണ് സിദ്ദിഖിൻ്റെ വാദം. 2019 വരെ പരാതിക്കാരി ഹർജിക്കാരൻ ലൈം ഗീക ഉദ്ദേശത്തോടെ പെരുമാറിയെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ഹർജിക്കാരനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമല്ലെന്ന് കണ്ട് ബലാ ത്സംഗമടക്കം പുതിയ ആരോപണം കരുതിക്കുട്ടി ഉന്നയിക്കുകയാണെന്നും അവ്യക്തവും ഉറപ്പില്ലാത്തതുമായ ആരോപണങ്ങൾ ഉന്നയിച്ച് ഹർജിക്കാരനെ അറസ്റ്റു ചെയ്യിക്കാനാണ് പരാതിക്കാരിയുടെ നീക്കമെന്നും സിദ്ദിഖ് ഹർജിയിൽ പറയുന്നു.