സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി വിധിപറയാനായി മാറ്റി; നടനായി എത്തിയത് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി ഹാജരായ രാമൻ പിള്ള

നടിയെ ബ ലാത്സംഗംചെയ്‌തെന്ന കേസിൽ നടനും താര സംഘടനയായ ‘അമ്മ’യുടെ മുൻജനറൽ സെക്രട്ടറിയുമായ സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വിധിപറയാനായി മാറ്റി. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹർജി പരിഗണിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനായി എത്തിയ ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ളയാണ് സിദ്ദിഖിനായി ഹാരജായത്.

പരാതിക്കാരി ബ ലാത്സംഗം മുൻപ് ഉന്നയിച്ചിട്ടില്ലെന്ന് രാമൻപിള്ള വാദിച്ചു. എന്നാൽ, പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലിൽ എത്തിയതിന് തെളിവുണ്ടെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ വാദിച്ചു.

തനിക്കെതിരായ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻറെ വാദം. കേസ് നിലനിൽക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബ ലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത് എന്നുമാണ് സിദ്ധിഖിന്റെ വാദം.

ഇതിനിടെ, സിദ്ദിഖിനെതിരായ ബ ലാത്സംഗ കേസിൽ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുമുണ്ട്.

അതേസമയം, കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന സ്ഫോ ടനാത്മകമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മലയാള താരസംഘടനയായ അമ്മ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ലൈം ഗിക പീ ഡനാരോപിതനായ നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

Vijayasree Vijayasree :