നടിയെ പീഡിപ്പിച്ച കേസില്‍ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിനായി തിരച്ചിൽ തുടരുകയാണ്. നിലവിൽ താരം ഒളിവിൽ കഴിയുകയാണെന്നാണ് വിവരം.
മാത്രമല്ല ജാമ്യത്തിനായി സിദ്ദിഖ് സുപ്രീംകോടതിയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. അതുവരെ ഈ ഒളിച്ചുകളി തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ നടനെ പിടികൂടുമ്പോഴേക്കും ജാമ്യം ലഭിക്കാനും സാധ്യതയുണ്ട്.
അതേസമയം സിദ്ധിഖിന് സുഹൃത്തുക്കൾ ഒളിക്കാനുള്ള സൗകര്യങ്ങൾ ചെയ്ത കൊടുക്കുന്നു എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. പ്രധാനമായും മാധ്യമങ്ങൾ ദിലീപിന്റെ പേരാണ് ഉയർത്തുന്നത്.
മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാൽ മമ്മുട്ടി എന്നിവരുടെ അടുത്ത സുഹൃത്ത് കൂടിയാണ് നടൻ സിദ്ധിഖ്. സിദ്ധിഖിന് വേണ്ടി ഈ താരങ്ങൾ തന്നെയാണ് വക്കീലിനെ ഏർപ്പാടാക്കിയതെന്ന അഭ്യൂഹവും സജീവമാണ്.
മാത്രമല്ല കേരളത്തിൽ തന്നെയാണ് ഒളിവിൽ കഴിയുന്നതെന്നാണ് വിവരം. സ്വന്തം വാഹനം ഉപേക്ഷിച്ചാണ് സിദ്ദിഖ് കടന്നുകളഞ്ഞത്. ദിലീപ് തന്നെയാണോ സിദ്ധിഖിനായി കേസ് ഹോപ്പുകൾ പറഞ്ഞു നൽകുന്നത്.
മറ്റു വഴികൾ കണ്ടുപിടിക്കാനായി ദിലീപ് അടക്കമുള്ള സുഹൃത്തുക്കളുടെ സഹായം തേടുന്നുണ്ടോ എന്നതടക്കമുള്ള സംശയങ്ങൾ നിലനിൽക്കുകയാണ്. മോഹൻലാൽ മമ്മുട്ടി എന്നിവർ പോലും കൂടെ സഹായവുമായി ഉണ്ടോ എന്നും സംശയത്തിലാണ്.