മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്. എന്നാൽ രാധികയെ കലാ ലോകത്തിന് പരിചയമുണ്ടെങ്കിലും പ്രേക്ഷകർ അറിയുന്നത് സുരേഷ് ഗോപിയുടെ ജീവിത പങ്കാളി എന്ന നിലയ്ക്കാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മലയാള സിനിമയക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ സിബി മലയിൽ സുരേഷ് ഗോപിയെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ജേഷ്ഠസഹോദരന്റെ സ്ഥാനമാണ് സിബിക്കെന്ന് സുരേഷ് ഗോപി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിബി മലയിലുമായുള്ള ബന്ധം1982, 1983 കാലഘട്ടത്തിലാണ് ആരംഭിക്കുന്നത്. സിനിമ കരിയറാക്കണമെന്ന് ഉറപ്പിച്ച സമയത്ത് ഞാൻ ആദ്യമായി ഓഡീഷൻ അറ്റന്റ് ചെയ്തത് സിബി മലയിൽ കൂടി ഭാഗമായ പാച്ചിക്കയുടെ സിനിമയ്ക്ക് വേണ്ടിയാണ്. കണ്ണോട് കണ്ണോരം നീ കണിമലരല്ലേ എന്ന ഗാനത്തിന് ഒപ്പം ഞാൻ അഭിനയിക്കുകയും ചെയ്തിരുന്നു. അന്ന് കുഞ്ഞായി താലോലിക്കാൻ ഒരു തലയിണ കൊണ്ട് തന്നത് സിബിയാണ്. അതിനുശേഷം ഞാൻ സെലക്ടായിയെന്ന് എന്നെ അറിയിച്ചതും സിബി തന്നെയാണ്.
പക്ഷെ പിന്നീട് ഞാൻ കണ്ടത് ആ സിനിമയിൽ ഭരത് ഗോപി ചേട്ടൻ അഭിനയിക്കുന്നതാണ്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആയിരുന്നു സിനിമ. വീണ്ടും ഒരു കുഞ്ഞ് പിറക്കാൻ സാധ്യതയില്ലെന്ന് തോന്നിപ്പിക്കുന്ന കപ്പിളിനെയായിരുന്നു പാച്ചിക്കയ്ക്ക് വേണ്ടിയിരുന്നത്. അതുകൊണ്ടാണ് ഗോപി ചേട്ടനേയും സംഗീതയേയും കാസ്റ്റ് ചെയ്തതെന്ന വിശദീകരണവും പിന്നീട് എനിക്ക് നൽകിയത് സിബിയാണ്. സാന്ത്വനമാണ് ഞാൻ ആദ്യമായി അഭിനയിച്ച സിബിയുടെ സിനിമ.
ഒരു പെർഫോർമർ എന്ന നിലയിൽ എനിക്ക് പ്രിയപ്പെട്ടത് സിബിയുടെ സിന്ദൂരരേഖയാണ്. എന്റെ ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ച് എന്റെ ഭാര്യ തിരുവനന്തപുരത്ത് ആശുപത്രിയിലും അനിയൻ ചെന്നൈയിലെ ആശുപത്രിയിലും സീരിയസ് കണ്ടീഷനിൽ കിടക്കുന്ന സമയത്ത് ഏതാണ്ട് ഒന്നര മാസം അച്ഛനേയും അമ്മയേയുംപോലെ ഞങ്ങൾക്ക് വേണ്ടി സിബി മലയിലും കുടുംബവും ചോറും കറിയുമെല്ലാം വെച്ച് തന്നു. ആ സമയമെല്ലാം നന്ദിയോടെ സ്മരിക്കുന്നു. എന്റെ പേഴ്സണൽ ജീവിതത്തിൽ സംഭവിച്ച ഒരു സംവിധായകനാണ് സിബി. ഒരു ജേഷ്ഠസഹോദരനാണ് എനിക്ക് സിബി എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു വാഹനാപകടത്തിലാണ് മൂത്ത മകൾ ലക്ഷ്മിയെ സുരേഷ് ഗോപി നഷ്ടപ്പെടുന്നത്. ആ നഷ്ടം നൽകിയ വിടവ് ഇന്നും സുരേഷ് ഗോപിയുടെ മനസിൽ ഉണങ്ങാത്ത മുറിവായുണ്ട്. അപകടത്തിന് ഒരാഴ്ച മുമ്പ് സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഒരു വയസുകാരി ലക്ഷ്മിക്കൊപ്പം സിബി ഒരുപാട് സമയം ചിലവഴിച്ചിരുന്നു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയായിരുന്നു ലക്ഷ്മിയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ സിബിക്കും ഉണ്ടായത്. തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റിലായിരുന്നു പണ്ട് സുരേഷ് താമസിച്ചിരുന്നത്. ഒരു ദിവസം എന്നെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചിരുന്നു.
സുരേഷിന്റെ ആദ്യത്തെ മകൾ ലക്ഷ്മി ഉണ്ണി വാവോ പാട്ട് കേട്ടാണ് ഉറങ്ങുന്നതെന്ന് അന്ന് സുരേഷ് എന്നോട് പറഞ്ഞു. ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്. കുഞ്ഞിന്റെ കർമ്മങ്ങൾ നടക്കുന്ന സമയത്ത് സുരേഷിന്റെ അച്ഛൻ വന്ന് കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞത് ഓർക്കുന്നു. നിങ്ങളുടെ പാട്ട് കേട്ടാണ് ലക്ഷ്മി ഉറങ്ങിയിരുന്നതെന്ന്. ആ കരച്ചിലും വാക്കുകളും ഇന്നും എന്റെ ഉള്ളിലുണ്ട്. ആ മോള് ഉണ്ടായിരുന്നുവെങ്കിൽ എന്റെ മകനോളം പ്രായമുണ്ടാകുമായിരുന്നു. അത്രമാത്രം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നയാളാണ് സുരേഷ് എന്നും സിബി മലയിൽ പറഞ്ഞു.
ഭാഗ്യ, ഭാവ്നി, ഗോകുൽ, മാധവ് എന്നിങ്ങിനെ നാലുമക്കളാണ് രാധികയ്ക്കും സുരേഷ് ഗോപിയ്ക്കും ഉള്ളത്. ലക്ഷ്മിയുടെ ജീവൻ നഷ്ടമായ ആ അപകടത്തിൽ രാധികയ്ക്കും സാരമായി പരിക്കേറ്റിരുന്നു. ഇതേ കുറിച്ച് മകൻ മാധവ് സുരേഷും അടുത്തിടെ പറഞ്ഞിരുന്നു. ലക്ഷ്മി ചേച്ചി മരണപ്പെട്ട ആ അപകടത്തിൽ അമ്മയ്ക്കും സീരിയസ് ആയ മുറിവ് പറ്റിയിരുന്നു. അമ്മയുടെ തുടയെല്ലിന് ഗുരുതരമായി പരിക്ക് പറ്റി. ഇഞ്ച്വറി ഉണ്ടാകുന്ന സമയത്ത് ഈ എല്ലിന്റെ ഉള്ളിൽ ഉള്ള ഒരു ഫ്ലൂയിഡ് ഉണ്ട് അത് ലീക്കായി. അങ്ങനെ വളരെ സീരിയസ് ആയിരുന്നു ഏറെക്കാലം അമ്മ.
അന്നുണ്ടായ ആ വിഷയത്തിൽ അമ്മയുടെ മുട്ട് ഭയങ്കര പ്രോബ്ലം ആയിട്ട് ഇരിക്കുകയുമാണ്. റീപ്ലെസ്മെന്റ് ചെയ്യണോ എന്ന കാര്യത്തിൽ മാത്രം ഡോക്ടർമാർ എന്താണ് പറയുന്നത് എന്ന് നോക്കണം. ഇന്നും അമ്മ വിഷയങ്ങൾ ഫേസ് ചെയ്യുന്നുണ്ട്. അന്ന് മാനസികമായി ഉണ്ടായ ആഘാതം പോലെ ആയിരുന്നു ശാരീരികമായി ഏൽക്കേണ്ടി വന്ന പരിക്കുകളും എന്നാണ് മാധവ് ഒരു അഭിമുഖത്തിൽ പറയുന്നത്. കൊല്ലത്തുവെച്ചായിരുന്നു അപകടം നടന്നത്.
1990 ഫെബ്രുവരി എട്ടിനായിരുന്നു രാധികയും സുരഷ് ഗോപിയും വിവാഹിതരാകുന്നത്. അന്ന് രാധികയുടെ പ്രായം പതിനെട്ട് വയസായിരുന്നു. സുരേഷ് ഗോപിയുടെ പ്രായം 31 വയസും. തന്നെക്കാൾ പതിമൂന്ന് വയസ് പ്രായം കുറവുള്ള രാധികയെ വിവാഹം കഴിച്ചതിനെക്കുറിച്ച് സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. തീർത്തും അറേഞ്ച്ഡ് മാര്യേജായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും. അച്ഛൻ ഗോപിനാഥൻ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് നടി ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടിയായ രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു തന്നെ.
സംഗീതത്തെ നെഞ്ചേറ്റിയ രാധിക എന്ന 13 വയസ്സുകാരിയെ എം ജി രാധാകൃഷ്ണൻ പറയാതെ വയ്യ പറയാതിരിക്കാനും വയ്യ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര പിന്നണി രംഗത്തേക്ക് കൈപിടിച്ചു കയറ്റി. അതിനുശേഷം പാട്ടിന്റെ ലോകം തന്നെയാണ് രാധിക തിരഞ്ഞെടുത്തത്. എന്നാൽ എല്ലാവരും രാധികയെ അറിഞ്ഞു തുടങ്ങുമ്പോഴേക്കും അവൾ സിനിമയിലെ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപിയുടെ വധുവാകാൻ പോകുന്നു എന്ന വാർത്ത സംഗീതപ്രേമികളെ ഞെട്ടിച്ചു.
വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ച വിവാഹത്തിന് രാധിക സമ്മതം മൂളുകയായിരുന്നു. പിന്നീട് തന്റെ പുതിയ ചിത്രത്തിലെ പാട്ട് ആരാധകർ കേട്ട് തുടങ്ങിയ ദിവസത്തിന്റെ മൂന്നാം ദിവസം രാധിക സുരേഷ് ഗോപിയുടെ ജീവിതത്തിലേക്ക് പടി കടന്നു വന്നു. ശേഷം തങ്ങളുടെ കുടുംബ ജീവിതത്തിൽ ഒരു സെലിബ്രിറ്റി മതി എന്ന ഉദ്ദേശത്തോടെ രാധിക തന്റെ സംഗീതത്തെ മാറ്റിവെച്ചുവെന്നാണ് വിവരം.
അടുത്തിടെ, ഷാജി കൈലാസിൻറെ മകൻ ജഗൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയ്‌ക്ക് വേണ്ടി രാധിക പാടിയിരുന്നു. കുടുംബ സൗഹൃദമാണ് ചിത്രത്തിലേയ്ക്ക് എത്തിച്ചതെന്നും ആനിയാണ് എല്ലാത്തിനും പിന്നിലെന്നും രാധികാ സുരേഷ് ഗോപി പറഞ്ഞത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് എംജി രാധാകൃഷ്ണൻ സാറിന്റെ മ്യൂസിക്കൽ പാടിയിട്ടുണ്ട്. പിന്നെ ലോംഗ് ഗ്യാപ്പായി. ഉണ്ണിയാണ് പാട്ട് പാടാമോ എന്ന് ചോദിച്ചത്. ചിത്രയാണ് ഇതിന്റെയെല്ലാം പുറകിൽ. വലിയ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു.
സുരേഷ് ഗോപിയ്ക്ക് വേണ്ടി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. മനു മഞ്ജിത്തിന്റെ വരികൾക്ക് രഞ്ജൻ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിജു വിൽസനും രഞ്ജി പണിക്കറും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. സംഗീതവും കാലയുമൊക്കെ ഒരേപോലെ നിറഞ്ഞ ഒരു കുടുംബമാണ് സുരേഷ് ഗോപിയുടേത്. കലയെ ഒരുപാട് സ്‌നേഹിക്കുന്ന കലാകാരന്മാർ നിരവധി ഉള്ള ഒരു കുടുംബത്തിൽ നിന്ന് തന്നെയായിരുന്നു രാധികയുടെയും ജനനം. മലയാള സിനിമയുടെ മുത്തശ്ശി എന്ന് വിളിക്കാവുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകൾ കൂടിയാണ് രാധിക.
അഭിനയവും സംഗീതവും ഒക്കെ നിറഞ്ഞു നിൽക്കുന്ന കുടുംബത്തിൽ മനോഹരമായ ഒരു കുട്ടിക്കാലമായിരുന്നു രാധികയ്ക്ക് ലഭിച്ചിരുന്നത്. സംഗീതത്തിൽ അഭിരുചിയുള്ള രാധികയെ എം ജി രാധാകൃഷ്ണൻ എന്ന സംഗീതജ്ഞൻ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നു. 1985 പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിൽ അങ്ങേ കുന്നു ഇങ്ങേ കുന്നു ആന വരമ്പത്ത് എന്ന ഗാനം എംജി ശ്രീകുമാറിനൊപ്പം പാടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്തേക്ക് രാധിക ആദ്യമായി അരങ്ങേറ്റം നടത്തുന്നത്. 1989 റിലീസ് ചെയ്ത അഗ്‌നി പ്രവേശനം എന്ന ചിത്രത്തിൽ രാധിക പാടിയ ഗാനത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു.
പലപ്പോഴും തന്റെ ഭാര്യയെ കുറിച്ചും സുരേഷ് ഗോപി വാചാലനാകാറുണ്ട്. അച്ഛൻ ഗോപിനാഥൻ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു തന്നെ. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് ദമ്പതികളുടെ മക്കൾ. ‘1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു.
അന്ന് ഞാൻ കൊടൈക്കനാലിൽ ‘ഒരുക്കം’ എന്ന സിനിമയുടെ ഷൂട്ടിങിലാണ്. ഫോണിൽ അച്ഛൻ പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെൺകുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം.’ ഇതുകേട്ട് ഞാൻ അച്ഛനോട് പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്.’
‘ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്നാണ് രാധികയുടെ സെലക്ഷനെക്കുറിച്ച് ആദ്യം പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാൻ കാണുന്നത് ഡിസംബർ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു’ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
അടുത്തിടെ, സുരേഷ് ഗോപിയുടെ പഴയൊരു അഭിമുഖവും വൈറലായി മാറിയിരുന്നു. മുമ്പ് നടി പാർവതിയുമായി നടത്തിയ അഭിമുഖത്തിന്റെ ഇടയിലാണ് തന്റെ ഭാര്യ സങ്കല്പത്തെക്കുറിച്ച് സുരേഷ് ഗോപി വാചാലനായത്. എണ്ണ തേച്ചുകുളിക്കുന്ന, മേക്കപ്പ് ഇടാത്ത ലിപ്സ്റ്റിക്ക് യൂസ് ചെയ്യാത്ത. ലൂസ് ടോപ്പും ജീൻസും ഇടാത്ത വലിയ ഒരു മോഡേൺ ലൈഫും ആഗ്രഹിക്കാത്ത, അതിനോട് ഒരു ക്രെയ്സും ഉണ്ടാകാൻ പാടില്ലാത്ത ഒരു പെൺകുട്ടി ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹവും. നേരെ മറിച്ച് സാരി ഒക്കെ ഉടുത്ത്, എന്നും എണ്ണ തേച്ചു കുളിച്ച് തുളസിക്കതിർ ഒക്കെ ചൂടി സീതയെ പോലെ പതിവ്രത ആയ ഒരു പെൺകുട്ടി ആയിരിക്കണം എന്റെ ഭാര്യ- എന്നാണ് വിവാഹ സങ്കൽപ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടി.